മൻസൂകിചിന്റേത് ലോകകപ്പ് ഫൈനൽ ചരിത്രത്തിലെ ആദ്യ സെൽഫ് ഗോൾ

- Advertisement -

ഫ്രാൻസ്- ക്രോയേഷ്യ ഫൈനലിൽ മാരിയോ മൻസുഖിച് നേടിയ സെൽഫ് ഗോൾ ലോകകപ്പ് ഫൈനൽ ചരിത്രത്തിലെ ആദ്യ സെൽഫ് ഗോൾ. ലോകകപ്പിൽ ഇതിന് മുൻപ് ഒരിക്കലും ഫൈനലിൽ ഒരു കളിക്കാരൻ സെൽഫ് ഗോൾ വഴങ്ങിയിട്ടില്ല.

മത്സരത്തിന്റെ 18 ആം മിനുട്ടിലാണ് താരം പന്ത് സ്വന്തം വലയിലേക്ക് തിരിച്ചു വിട്ടത്. അന്റോണിയോ ഗ്രീസ്മാന്റെ ഫ്രീകിക്ക് ക്ലിയർ ചെയ്യാൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തിൽ വീണ ഗോൾ അങ്ങനെ ചരിത്രത്തിൽ ഇടം നേടി. ഈ ലോകകപ്പിൽ ഇതുവരെ 12 സെൽഫ് ഗോളുകളാണ് പിറന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement