പോഗ്ബയുടെ ഇടംകാലൻ ഷോട്ടിനും ഒരു റെക്കോർഡ്

- Advertisement -

ഫ്രാൻസിന് തങ്ങളുടെ ലോകകപ്പിലെ കിരീടം ഏകദേശം ഉറപ്പിച്ചു കൊടുത്ത ഗോളായിരുന്നു പോഗ്ബ ഇന്ന് നേടിയത്. ബോകസിന് പുറത്ത് നിന്ന് പോഗ്ബ തൊടുത്ത ഇടം കാലൻ ഷോട്ട് സ്കോർ ഫ്രാൻസിന് അനുകൂലമായി 3-1 എന്നാക്കി. ബോക്സിന് പുറത്ത് നിന്ന് ലോകകപ്പ് ഫൈനലിൽ 1982ന് ശേഷം ആദ്യമായാണ് ഒരു ഗോൾ പിറക്കുന്നത്. 1982 ഫൈനലിൽ ഇറ്റലിയുടെ മാർകോ ടാർഡെലി ആയിരുന്നു ഇതിനു മുമ്പ് ബോക്സിന് പുറത്ത് നിന്ന് ഗോൾ അടിച്ചത്.

ഇതിന് പിറകെ തന്നെ എമ്പപ്പെയും ബോക്സിൽ നിന്ന് ഗോൾ കണ്ടെത്തി പോഗ്ബയ്ക്ക് കൂട്ടായി. എമ്പപ്പെയുടെ സ്ട്രൈക്ക് സ്കോർ 4-1 എന്നാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement