ലിസാൻഡ്രോ ബെഞ്ചിൽ ആകും എന്ന് റിപ്പോർട്ട്, അർജന്റീന ആദ്യ ഇലവനിൽ വലിയ മാറ്റങ്ങൾ

Newsroom

Picsart 22 11 30 19 54 29 669
Download the Fanport app now!
Appstore Badge
Google Play Badge 1

അർജന്റീന ഇന്ന് നിർണായക മത്സരത്തിൽ പോളണ്ടിനെ നേരിടുമ്പോൾ ടീമിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടായേക്കും. സ്കലോണി തന്റെ ഡിഫൻസിൽ ക്രിസ്റ്റ്യൻ റൊമേരോയെ തിരികെ കൊണ്ടു വരും എന്നാണ് സൂചനകൾ. സ്കലോനി ഏറെ വിശ്വസിക്കുന്ന റൊമേരോ ഒറ്റമെൻഡി കൂട്ടുകെട്ട് തിരികെ എത്തുക ആണെങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സെന്റർ ബാക്ക് ലിസാൻഡ്രോ മാർട്ടിനസ് ആകും ബെഞ്ചിലേക്ക് പോവുക.

ലിസാൻഡ്രോ 22 11 30 19 54 17 682

മെക്സിക്കോയ്ക്ക് എതിരായ മത്സരത്തിൽ തകർത്തു കളിച്ച ലിസാൻഡ്രോ തന്നെ ആദ്യ ഇലവനിൽ ഉണ്ടാകണം എന്നാണ് ആരാധകർ ആഗ്രഹിക്കുന്നത്. സൗദി അറേബ്യക്ക് എതിരെ റൊമേരോ അത്ര നല്ല പ്രകടനം ആയിരുന്നില്ല കാഴ്ചവെച്ചത്.

ഇതുമാത്രം ആയിരിക്കില്ല ടീമിലെ മാറ്റം. മെക്സിക്കോക്ക് എതിരെ സബ്ബായി എത്തി ഗോളടിച്ച എൻസോ ഇന്ന് ആദ്യ ഇലവനിൽ തന്നെ ഉണ്ടാകും. എൻസോക്ക് ഒപ്പം മകാലിസ്റ്റർ ആകും ഇറങ്ങുക എന്നാണ് പ്രതീക്ഷ. പരെദസ് ബെഞ്ചിൽ ആകും എന്നാണ് സൂചന.