162!! അടിച്ചു തകർത്ത് ഇബ്രാഹിം സദ്രാൻ, അഫ്ഗാന് മികച്ച സ്കോർ

Newsroom

Picsart 22 11 30 18 32 14 377
Download the Fanport app now!
Appstore Badge
Google Play Badge 1

ശ്രീലങ്കയ്ക്ക് എതിരായ മൂന്നാം ഏകദിനത്തിൽ അഫ്ഘാനിസ്ഥാന് മികച്ച സ്കോർ. ആദ്യം ബാറ്റു ചെയ്ത അഫ്ഗാനിസ്താൻ 8 വിക്കറ്റ് നഷ്ടത്തിൽ 313 റൺസ് എടുത്തു. ഓപ്പണർ ഇബ്രാഹിം സദ്രാന്റെ തകർപ്പൻ ഇന്നിങ്സ് ആണ് അഫ്ഗാന് മികച്ച സ്കോർ നൽകിയത്. സദ്രാൻ 138 പന്തിൽ നിന്ന് 162 റൺസ് ആണ് എടുത്തത്. ശ്രീലങ്കയ്ക്ക് എതിരെ ഏകദിനത്തിൽ ഒരു താരത്തിന്റെ ടോപ് സ്കോർ ആണ് ഇത്.

Picsart 22 11 30 18 32 24 677

നാലു സിക്സും 15 ഫോറും അടങ്ങുന്നതാണ് സർദാന്റെ ഇന്നിങ്സ്. 77 റൺസ് എടുത്ത നജീബുള്ളയും സർദാന് നല്ല പിന്തുണ നൽകി. വേറെ ആരും ബാറ്റു കൊണ്ട് കാര്യമായി തിളങ്ങിയില്ല. ശ്രീലങ്കയ്ക്ക് വേണ്ടി കസുൻ രജിത 3 വിക്കറ്റ് വീഴ്ത്തി. ഹസരംഗ രണ്ട് വിക്കറ്റും ഫെർണാണ്ട ധനഞ്ചയ എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.