ആരെയും ഭയമില്ല, ജർമ്മനിയും ഡെന്മാർക്കും വൺ ലവ് ആം ബാൻഡ് അണിയും | ഖത്തർ ലോകകപ്പ്

Newsroom

ഖത്തർ ലോകകപ്പ് തുടങ്ങിയാലും രാഷ്ട്രീയം ഫുട്ബോളിനൊപ്പം ചർച്ച ആകും എന്ന് തീർച്ച. സ്വവർഗ ബന്ധങ്ങൾ നിയമവിരുദ്ധമായ ഖത്തറിൽ വൺ ലവ് സന്ദേശം ഉയർത്താൻ ഉറച്ചിരിക്കുകയാണ് ജർമ്മനിയും ഡെന്മാർക്കും. FIFA ലോകകപ്പ് ടൂർണമെന്റിൽ ഡെന്മാർക്കിന്റെയും ജർമ്മനിയുടെയും ക്യാപ്റ്റൻമാർ വൺ ലവ് ആംബാൻഡ് ധരിക്കും എന്ന് വ്യക്തമാക്കി.

20221120 012503

ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ആദ്യ മിഡിൽ ഈസ്റ്റ് രാജ്യമായി മാറുന്ന ഖത്തറിൽ എൽജിബിടിക്യു+ കമ്മ്യൂണിറ്റി വലിയ വിവേചനങ്ങൾ നേരിടുന്നു എന്ന് വിമർശനങ്ങൾ ഉയരുന്നതിനിടയിൽ ആണ് യൂറോപ്യൻ ടീമുകളുടെ ഈ തീരുമാനം.

“ഞങ്ങളുടെ ക്യാപ്റ്റൻ വൺ ലവ് ആംബാൻഡ് ധരിക്കുമെന്ന്” ഡാനിഷ് മിഡ്ഫീൽഡർ ക്രിസ്റ്റ്യൻ എറിക്‌സൺ ദോഹയിൽ പത്രസമ്മേളനത്തിൽ ക്യാപ്റ്റൻ സൈമൺ കാറിനെ കുറിച്ച് പറഞ്ഞു. അതിന്റെ അനന്തരഫലങ്ങൾ എന്തായിരിക്കും എന്ന് എനിക്കറിയില്ല, പക്ഷേ ഞങ്ങൾക്ക് ഭയമില്ല എന്നും ഈ സന്ദേശം ഉയർത്തും എന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പറഞ്ഞു.

ഖത്തർ20221120 012548

ജർമ്മനി ഗോൾകീപ്പറും ക്യാപ്റ്റനുമായ മാനുവൽ ന്യൂയർ വൺ ലവ് ആംബാൻഡ് ധരിക്കാൻ തീരുമാനിച്ചതായി പറഞ്ഞു. ഞങ്ങൾക്ക് ജർമ്മൻ എഫ്എയുടെയും ഞങ്ങളുടെ പ്രസിഡന്റിന്റെയും ഉത്തരവാദിത്തപ്പെട്ടവരുടെയും പിന്തുണയുണ്ട്, അതിനാൽ ഞങ്ങൾക്ക് ഭയമില്ല, എന്ന് ന്യൂയർ പറഞ്ഞു.

ഫിഫ നിയമങ്ങൾ അനുസരിച്ച്, ടീം രാഷ്ട്രീയമോ മതപരമോ വ്യക്തിപരമോ ആയ മുദ്രാവാക്യങ്ങളോ പ്രസ്താവനകളോ ചിത്രങ്ങളോ ഉണ്ടാകരുത് എന്നാണ്‌. ഫിഫ ഇവരെ തടയുമോ അതോ നടപടി എടുക്കുമോ എന്നത് ഇനി കണ്ടറിയണം. .