ഖത്തർ ലോകകപ്പിൽ അണിയുന്ന ജെഴ്‌സി ലേലത്തിന് വച്ചു കിട്ടുന്ന പണം സ്റ്റേഡിയം പണിയിൽ പങ്കെടുത്ത തൊഴിലാളികൾക്ക് നൽകാൻ ഡച്ച് ടീം

Wasim Akram

Fb Img 1668548688975
Download the Fanport app now!
Appstore Badge
Google Play Badge 1

ഖത്തർ ലോകകപ്പിൽ തങ്ങൾ അണിയുന്ന ജെഴ്‌സി മത്സരങ്ങൾക്ക് ശേഷം ലേലം ചെയ്യാൻ ഹോളണ്ട് ടീമിന്റെ തീരുമാനം. ഇതിലൂടെ ലഭിക്കുന്ന പണം ഖത്തറിൽ സ്റ്റേഡിയം നിർമാണത്തിനു പങ്കെടുത്ത കുടിയേറ്റ തൊഴിലാളികൾക്ക് നൽകാൻ ആണ് ഡച്ച് ടീം തീരുമാനം. ക്യാപ്റ്റൻ വിർജിൽ വാൻ ഡെയ്ക് ആണ് തങ്ങളുടെ തീരുമാനം അറിയിച്ചത്.

ഒരേസമയം അഭിനന്ദനങ്ങളും വിവാദവും ആയ നടപടിയാണ് ഡച്ച് ടീമിന്റേത്. വളരെ മോശം സാഹചര്യത്തിൽ ആണ് തൊഴിലാളികൾ പണി എടുക്കുന്നത് എന്ന വലിയ പരാതിയുണ്ട്. അതോടൊപ്പം പണിക്ക് ഇടയിൽ എത്ര കുടിയേറ്റ തൊഴിലാളികൾ മരിച്ചു എന്നോ ശരിയായ കണക്കുകൾ പുറത്ത് വിടാൻ ഖത്തർ തയ്യാറല്ല. കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ ആണ് ഖത്തറിൽ നടന്നത് എന്ന വാദമാണ് യൂറോപ്യൻ മാധ്യകങ്ങൾക്ക് അടക്കം ഉള്ളത്. ലോകകപ്പിൽ ഗ്രൂപ്പ് എയിൽ ഖത്തർ, സെനഗൽ, ഇക്വഡോർ എന്നിവർക്ക് ഒപ്പമാണ് ഡച്ച് ടീമിന്റെ സ്ഥാനം.