ഓസ്‌ട്രേലിയയിൽ ജ്യോക്കോവിച്ചിനുള്ള വിലക്ക് നീക്കും,ജ്യോക്കോവിച് അടുത്ത ഓസ്‌ട്രേലിയൻ ഓപ്പൺ കളിക്കും

ഓസ്‌ട്രേലിയയിൽ പ്രവേശിക്കാനുള്ള നൊവാക് ജ്യോക്കോവിച്ചിനുള്ള മൂന്നു വർഷത്തെ വിലക്ക് ഉടൻ ഓസ്‌ട്രേലിയൻ അധികൃതർ പിൻവലിക്കും. കോവിഡ് വാക്സിനേഷൻ എടുക്കാൻ വിസമ്മതിച്ച ജ്യോക്കോവിച് കഴിഞ്ഞ വർഷം ഓസ്‌ട്രേലിയയിൽ എത്തിയെങ്കിലും താരത്തെ അധികൃതർ തടഞ്ഞു വക്കുകയും തുടർന്ന് തിരിച്ചു അയക്കുകയും ആയിരുന്നു.

അതിനെ തുടർന്ന് ജ്യോക്കോവിച്ചിനു ഓസ്‌ട്രേലിയയിൽ പ്രവേശിക്കാനുള്ള മൂന്നു വർഷത്തെ വിലക്ക് ഏർപ്പെടുത്തുക ആയിരുന്നു. അന്ന് തന്നെ വലിയ പ്രതിഷേധം ഈ തീരുമാനത്തിന് ശേഷം ഉണ്ടായിരുന്നു. കോവിഡ് ഭീഷണി ഒഴിഞ്ഞ ശേഷം താരത്തിനുള്ള വിലക്ക് നീക്കണം എന്ന ആവശ്യം പലപ്പോഴും ഉയർന്നിരുന്നു. 21 ഗ്രാന്റ് സ്‌ലാം കിരീടങ്ങൾ നേടിയ ജ്യോക്കോവിച്ചിനു റെക്കോർഡ് 9 ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടങ്ങൾ സ്വന്തമായി ഉണ്ട്. ഏറ്റവും കൂടുതൽ ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടങ്ങൾ നേടിയ താരവും നിലവിലെ ലോക എട്ടാം നമ്പർ ആണ്.