ഡി മറിയക്ക് മാത്രമെ താൻ മോശം പരിശീലകൻ ആണെന്ന അഭിപ്രായം കാണു എന്ന് വാൻ ഹാൽ

Picsart 22 12 08 19 42 10 408

നാളെ നെതർലാന്റ്സും അർജന്റീനയും ലോകകപ്പ് ക്വാർട്ടറിൽ ഏറ്റുമുട്ടാനിരിക്കുകയാ‌ണ്. പരിക്ക് ഭേദമായി എങ്കിലും നാളെ അർജന്റീനൻ നിരയിൽ ഡി മറിയ കളിക്കുമോ എന്നത് ഉറപ്പായിട്ടില്ല. ഡിമറിയ കളിക്കുക ആണെങ്കിൽ ഈ മത്സരം ഡി മറിയയും വാൻ ഹാലും തമ്മിലുള്ള മത്സരമായും മാറാം. ഡി മറിയ മുമ്പ് താൻ ഈ ലോകത്ത് കണ്ട് ഏറ്റവും മോശം പരിശീലകനാണ് ഡച്ച് കോച്ച് വാൻ ഹാൽ എന്ന് പറഞ്ഞിരുന്നു.

Picsart 22 12 08 19 42 23 385

മാഞ്ചസ്റ്റർ യുണൈറ്റഡിൽ വാൻ ഹാലിനു കീഴിൽ കളിച്ച അനുഭവം വെച്ചായിരുന്നു ഡി മറിയ വാൻ ഹാലിന് എതിരെ ആഞ്ഞടിച്ചത്. ഇന്ന് ഡി മറിയക്ക് മറുപടിയുമായി വന്നിരിക്കുകയാണ് വാൻ ഹാൽ. ഈ ലോകത്ത് ഡി മറിയയെ പോലെ അപൂർവ്വം ചിലർക്ക് മാത്രമെ തന്നെ കുറിച്ച് ഇതുപോലൊരു അഭിപ്രായം കാണു എന്ന് വാൻ ഹാൽ പറഞ്ഞു.

ഡി മറിയ അങ്ങനെ പറഞ്ഞതിൽ തനിക്ക് സങ്കടമുണ്ട് എന്ന് പറഞ്ഞ കാൻ ഹാൽ തനിക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഉണ്ടായിരുന്ന കാലത്ത് മെംഫിസ് ഡിപായുമായും പ്രശ്നം ഉണ്ടായിരുന്നു എന്നും എന്നാൽ ഇപ്പോൾ ഞങ്ങൾ പരസ്പരം ഉമ്മ വെക്കുന്ന സ്നേഹത്തിൽ ആണെന്നും കോച്ച് പറഞ്ഞു. മെംഫിസ് വാർത്ത സമ്മേളനത്തിൽ ഇരിക്കെ ആയിരുന്നു വാൻ ഹാലിന്റെ പ്രതികരണം. ഇത്തരം കാര്യങ്ങൾ ഒക്കെ ഫുട്ബോളിൽ സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.