റയലിൽ ഞങ്ങൾക്ക് മോഡ്രിച്ചും ബെൻസീമയും ഉണ്ട്, പ്രായം വിഷയമല്ല ഡിബ്രൂയ്നെക്ക് മറുപടിയുമായി കോർട്ടോ

Wasim Akram

Debruynecourtois
Download the Fanport app now!
Appstore Badge
Google Play Badge 1

ബെൽജിയം ടീമിലെ വാക്ക് പോരും തർക്കവും തുടരുന്നു. തങ്ങൾക്ക് പ്രായമായി ലോകകപ്പ് നേടാൻ സാധ്യതയില്ല എന്ന കെവിൻ ഡിബ്രൂയ്നെയുടെ പരാമർശനത്തിനു മറുപടിയുമായി ബെൽജിയം ഗോൾ കീപ്പർ തിബൗട്ട് കോർട്ടോ രംഗത്ത്. റയൽ മാഡ്രിഡിൽ തങ്ങൾക്ക് മോഡ്രിച്ചും ബെൻസീമയും ഉണ്ട് പ്രായം അവിടെ കിരീടങ്ങൾ നേടാൻ വിഷയം അല്ല എന്ന് പറഞ്ഞ താരം പരാജയത്തിന് കാരണങ്ങൾ കണ്ടത്താൻ എളുപ്പം ആണ് എന്ന് ഡിബ്രൂയ്നെയെ ചെറുതായി പരിഹസിക്കുകയും ചെയ്തു. അതേസമയം നേരത്തെ ഡിബ്രൂയ്നെക്ക് തങ്ങളുടെ മുന്നേറ്റനിരക്ക് പ്രായമായി എന്ന മറുപടിയുമായി പ്രതിരോധതാരം വെർടോംഗനും രംഗത്ത് വന്നിരുന്നു. വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് വർഷങ്ങളായി പരസ്പരം സംസാരിക്കാത്ത താരങ്ങൾ ആണ് ഡിബ്രൂയ്നെയും കോർട്ടോയും.

അതേസമയം മൊറോക്കോക്ക് എതിരായ മത്സരശേഷം ബെൽജിയം ടീമിൽ താരങ്ങൾ തമ്മിൽ തർക്കം ഉണ്ടായത് ആയി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതേസമയം ഡ്രസിങ് റൂമിലെ പ്രശ്നങ്ങൾ പുറത്ത് വിട്ട താരം ആരാണ് എന്നു അറിഞ്ഞാൽ അയാളുടെ അവസാന ദിനം ആവും ദേശീയ ടീമിൽ എന്നും കോർട്ടോ കൂട്ടിച്ചേർത്തു. അതേസമയം താൻ വെർടോംഗനും ആയി സംഘർഷത്തിൽ ഏർപ്പെട്ടു എന്ന കാര്യം ഈദൻ ഹസാർഡ് നിഷേധിച്ചു. തന്നെക്കാൾ വളരെ വലിയ വെർടോംഗനും ആയി സംഘർഷത്തിൽ ഏർപ്പെടാൻ താൻ മണ്ടൻ അല്ല എന്ന് പറഞ്ഞ ഹസാർഡ് താൻ താരത്തിന് വേഗത കുറവാണ് എന്ന കാര്യം ചൂണ്ടിക്കാണിക്കുക ആണ് ഉണ്ടായത് എന്നും താരം അത് സമ്മതിച്ചത് ആയും കൂട്ടിച്ചേർത്തു. ക്രൊയേഷ്യക്ക് എതിരെ 26 താരങ്ങളും എല്ലാം മറന്നു തങ്ങൾ പൊരുതും എന്നും ഇരു ടീമുകൾക്കും ജയിക്കാൻ 50 ശതമാനം സാധ്യതയുണ്ടെന്നും റയൽ മാഡ്രിഡ് താരം കൂട്ടിച്ചേർത്തു.