ബ്രസീൽ ആദ്യ ഇലവനിൽ ഒരു താരം കൂടെ പരിക്ക് കാരണം പുറത്ത്

Picsart 22 11 29 20 46 08 628

ബ്രസീൽ ആദ്യ ഇലവനിലെ ഒരു താരത്തിനു കൂടെ പരിക്കേറ്റിരിക്കുകയാണ്. ലെഫ്റ്റ് ബാക്കായ അലെക്സ് സാൻഡ്രോ ആണ് പരിക്കേറ്റ് പുറത്തായിരിക്കുന്നത്. സാൻഡ്രോക്ക് ഹിപ് ഇഞ്ച്വറി ആണ്. താരം കാമറൂണ് എതിരായ ബ്രസീലിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ അലക്സ് സാൻഡ്രോ ഉണ്ടാകില്ല. സാൻഡ്രോയുടെ പരിക്ക് എത്ര സാരമുള്ളതാണ് എന്ന് നാളെയേ വ്യക്തമാകൂ.

സാൻഡ്രോ 22 11 29 20 45 55 450

കാമറൂണ് അതിരെ അലെക്സ് ടെല്ലസ് സാൻഡ്രോക്ക് പകരക്കാരനായി ആദ്യ ഇലവനിൽ എത്തും എന്ന് പ്രതീക്ഷിക്കുന്നു. ബ്രസീൽ നിരയിൽ ഡാനിലോയും നെയമറും പരിക്കേറ്റ് പുറത്താണ്‌. ഇരുവരും ഇനി നോക്കൗട്ട് റൗണ്ടിൽ മാത്രമെ ടീമിനൊപ്പം ഇറങ്ങുകയുള്ളൂ. ബ്രസീൽ ഇതിനകം തന്നെ പ്രീക്വാർട്ടർ യോഗ്യത ഉറപ്പിച്ചിട്ടുണ്ട്.