“ബ്രൂണോ ബ്രസീൽ ടീമിൽ ഉണ്ടാകണം, ലോകം അദ്ദേഹത്തിന്റെ കഴിവ് കാണണം”

ന്യൂകാസിൽ യുണൈറ്റഡിന്റെ മിഡ്ഫീൽഡർ ബ്രൂണോ ഗമിറസിനെ ബ്രസീൽ ടീമിൽ എടുക്കണം എന്ന് ന്യൂകാസിൽ പരിശീലക‌ൻ എഡി ഹോ. ഖത്തറിൽ ബ്രൂണോയും ഉണ്ടാകണം എന്ന ആഗ്രഹം എഡി ഹോ ഇന്ന് മാധ്യമങ്ങളുമായി പങ്കുവെച്ചു. ലോകകപ്പിൽ കളിക്കാൻ അനുയോജ്യമായ ഫോമിലാണ് അദ്ദേഹം ഉള്ളത്. തന്റെ കഴിവുകൾ പ്രകടിപ്പിക്കാൻ ബ്രൂണോക്ക് പറ്റിയ വേദിയാകും ലോകകപ്പ് എന്ന് ന്യൂകാസിൽ പരിശീലകൻ പറഞ്ഞു.

ബ്രസീൽPicsart 22 11 05 16 03 14 078

ഞാൻ ബ്രസീൽ പരിശീലകനോ സെലക്ഷൻ ചെയ്യുന്ന ആളോ അല്ല. എന്നാൽ ബ്രൂണോ ബ്രസീൽ ടീമിൽ ഉണ്ടാകണം എന്ന് താൻ ആഗ്രഹിക്കുന്നു‌. താരത്തിന്റെ താൻ എത്ര മികച്ച താരമാണെന്ന് ലോകത്തെ കാണിക്കാനുള്ള അവസരമാകും ഇതെന്നും കോച്ച് പറഞ്ഞു. ബ്രൂണോ ന്യൂകാസിലിൽ ഇതുവരെ പ്രതീക്ഷയ്ക്കും മുകളിലുള്ള പ്രകടനമാണ് കാഴ്ചവെച്ചത് എന്നും ഇനിയും വലിയ ഉയരങ്ങളിൽ താരം എത്തും എന്നും എഡി ഹോ പറഞ്ഞു.