ഈ വിജയം പെലെക്ക് സമർപ്പിക്കുന്നു എന്ന് നെയ്മർ

Picsart 22 12 06 03 16 00 704

ദക്ഷിണ കൊറിയക്ക് എതിരെ നേടിയ വിജയം ഇതിഹാസ താരം പെലക്ക് സമർപ്പിക്കുന്നു എന്ന് നെയ്മർ. പെലെയുടെ ആരോഗ്യ നില പെട്ടെന്ന് മെച്ചപ്പെടട്ടെ എന്ന് നെയ്മർ പ്രത്യാശ പ്രകടിപ്പിച്ചു. പെലെ എന്താണ് അനുഭവിക്കുന്നതെന്നത് സംസാരിക്കുക പ്രയാസമാണെന്ന് നെയ്മർ മത്സര ശേഷം പറഞ്ഞു.

Picsart 22 12 06 01 02 54 309

അദ്ദേഹത്തിന് ഏറ്റവും മികച്ചത് സംഭവിക്കും എന്നും വേഗം സുഖം പ്രാപിക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു എന്നു നെയ്മർ പറഞ്ഞു. ഈ വിജയവും മത്സരത്തിനു ശേഷം ഞങ്ങൾ ചെയ്ത ആദരവും അദ്ദേഹത്തെ സന്തോഷിപ്പിക്കും എന്നാണ് വിശ്വസിക്കുന്നത് എന്നും നെയ്മർ പറഞ്ഞു.

മത്സര ശേഷം ബ്രസീൽ താരങ്ങൾ പെലെയുടെ വലിയ ബാന്നറുമായായിരുന്നു ഗ്യാലറിയിലൂടെ നടന്നത്.