“ഓവറിൽ 7 റൺസിന് മേലെ ഒരു ടീം അടിക്കുമ്പോൾ ടെസ്റ്റ് ജയിക്കുക ബുദ്ധിമുട്ടാണ്”

Newsroom

Picsart 22 12 05 20 45 56 373
Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലണ്ടിന്റെ ആക്രമണോത്സുക ബാറ്റിംഗ് ആണ് പാകിസ്താന് ആദ്യ ടെസ്റ്റിൽ തിരിച്ചടി ആയതെന്ന് പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസാം. എതിരാളി 7 റണ്ണിന് മുകളിൽ റൺറേറ്റിൽ സ്കോർ ചെയ്യുമ്പോൾ കാര്യങ്ങൾ ബുദ്ധിമുട്ടാണ്. എന്ന് ബാബർ പറഞ്ഞു.

രണ്ടാം ഇന്നിംഗ്‌സിൽ ഞങ്ങൾക്ക് അവസരം ലഭിച്ചു. പക്ഷേ അവസാനം ഒരു കൂട്ടുകെട്ട് ഉണ്ടാക്കാൻ ആയില്ല. തോറ്റെങ്കിലും ഞങ്ങൾക്ക് ഒരുപാട് പോസിറ്റീവുകൾ എടുക്കാനുണ്ട്‌. ബാബർ പറഞ്ഞു. ഞങ്ങളുടെ ബാറ്റിംഗ് മികച്ച പ്രകടനമാണ് നടത്തിയത്. ബൗളർമാരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്,” അസം പറഞ്ഞു.

Picsart 22 12 05 20 45 43 849

ഞങ്ങളുടെ ബൗളിംഗ് ഗ്രൂപ്പ് ചെറുപ്പമാണ്. നിർഭാഗ്യവശാൽ, ആദ്യ ഇന്നിംഗ്സിൽ ഹാരിസിന് പരിക്കേൽക്കുകയും ചെയ്തു എന്നും ബാബർ പറഞ്ഞു.