ബ്രസീലിന് വീണ്ടും തിരിച്ചടി, ജീസുസും ടെല്ലസും ഇനി ലോകകപ്പിൽ കളിക്കില്ല

Picsart 22 12 03 17 00 23 071

ലോകകപ്പിൽ പരിക്ക് വീണ്ടും ബ്രസീലിന് തിരിച്ചടി ആവുകയാണ്‌. അവരുടെ സ്ട്രൈക്കർ ഗബ്രിയേൽ ജീസുസും ലെഫ്റ്റ് ബാക്ക് അലക്സ് ടെല്ലസും ഇനി ഈ ലോകകപ്പിൽ കളിക്കില്ല. ഇന്നലെ കാമറൂണ് എതിരായ മത്സരത്തിൽ രണ്ട് താരങ്ങൾക്കും പരിക്കേറ്റിരുന്നു. ജീസുസിന് മുട്ടിനാണ് പരിക്ക്. താരം കൂടുതൽ ചികിത്സകൾക്ക് ആയി ക്യാമ്പ് വിടും. ജീസുസ് ഇനി മടങ്ങി എത്താൻ ജനുവരി ആദ്യ വാരം എങ്കിലും ആകും.

ലോകക 165948

അലക്സ് ടെല്ലസിനു ഇന്നലെ ഒരു വീഴ്ചയിൽ ആയിരുന്നു പരിക്കേറ്റത്. താരം കളത്തിൽ തുടരാ‌ൻ ശ്രമിച്ചു എങ്കിലും വേദന കൊണ്ട് സാധിച്ചില്ല. ടെല്ലസും ലോകകപ്പ് കഴിയും വരെ ഫിറ്റ്നസ് വീണ്ടെടുക്കില്ല.

ഇതിനകം ബ്രസീൽ താരങ്ങളായ അലക്സ് സാൻഡ്രോ, ഡാനിലോ, നെയ്മർ എന്നിവർ പരിക്കേറ്റ് പുറത്താണ്. ഡനിലോയും നെയ്മറും പ്രീക്വാർട്ടറിൽ ഇറങ്ങും എന്നാണ് പ്രതീക്ഷ‌‌. പ്രീക്വാർട്ടറിൽ ദക്ഷിണ കൊറിയ ആണ് ബ്രസീലിന്റെ എതിരാളികൾ.