ഈ ലോകകപ്പിലെ ഏറ്റവും ശക്തമായ ടീമാണ് ബ്രസീൽ എന്ന് ക്രൊയേഷ്യൻ പരിശീലകൻ

Picsart 22 12 09 02 43 27 726

ടൂർണമെന്റിലെ ഏറ്റവും ശക്തമായ ടീമാണ് ബ്രസീൽ എന്ന് ക്രൊയേഷ്യൻ പരിശീലകൻ സ്ലാകോ ഡാലിച്. ഇന്ന് ബ്രസീലിനെ ക്വാർട്ടറിൽ നേരിടാൻ ഇരിക്കുകയാണ് ക്രൊയേഷ്യ ‌. ഈ ലോകകപ്പിലെ ഏറ്റവും ശക്തവും മികച്ചതുമായ ടീമാണ് ബ്രസീൽ എന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കളിക്കാർ, ടീമിന്റെ ഡെപ്ത്, മേന്ന് എന്നിവ നോക്കുമ്പോൾ ബ്രസീനെ ഭയമാണ്. ബ്രസീൽ ഈ ലോകകപ്പിലെ ഫേവറിറ്റ്സ് ആണ്. അവർക്ക് ആത്മവിശ്വാസമുണ്ട്, മികച്ച കളിക്കാരുണ്ട് എങ്കിലും. നമുക്ക് അവരെ നേരിടാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഡാലിച് പറഞ്ഞു.

ബ്രസീൽ 024104

2018 ലോകകപ്പിലെ അത്ര ശക്തമല്ല ക്രൊയേഷ്യ എന്നും അദ്ദേഹം പറയുന്നു‌. 2018 ലോകകപ്പിൽ യുവന്റസിൽ നിന്നും എസി മിലാനിൽ നിന്നുമുള്ള ഫോർവേഡ്സ് ആയിരുന്നു ക്രൊയേഷ്യ അറ്റാക്കിൽ ഉണ്ടായിരുന്നത്. ഇപ്പോൾ ഞങ്ങൾക്ക് ഡൈനാമോ സാഗ്രെബിൽ നിന്നും Hadjuk Splitൽ നിന്നും ഉള്ള ഫോർവേഡുകൾ ആണ് ഉള്ളത് എന്നും അദ്ദേഹം പറഞ്ഞു.