ബ്രസീൽ ആദ്യ ഇലവൻ ഇന്ന് ആകെ മാറും

Newsroom

Picsart 22 12 02 01 01 39 864
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ബ്രസീൽ കാമറൂണെ നേരിടുകയാണ്. ഇന്ന് ബ്രസീൽ കളത്തിൽ ഇറങ്ങുമ്പോൾ ആദ്യ ഇലവൻ ആകെ മാറും. പ്രധാന താരങ്ങൾക്ക് ഒക്കെ വിശ്രമം നൽകാനും അവസരം കിട്ടാത്തവർക്ക് അവസരം നൽകാനും ആകും ടിറ്റെ ഇന്നത്തെ മത്സരം ഉപയോഗിക്കുക.

ഗോൾ കീപ്പറായി ഇന്ന് മാഞ്ചസ്റ്റർ സിറ്റിയുടെ കീപ്പർ എഡേഴ്സൺ എത്തും. സെന്റർ ബാക്കിൽ യുവന്റസ് സെന്റർ ബാക്ക് ബ്രെമറും റയൽ മാഡ്രിഡ് താരം മിലിറ്റാവോയും ആകും കളിക്കുക. മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ലോണിൽ ലാലിഗയിൽ കളിക്കുന്ന അലക്സ് ടെല്ലസ് ലെഫ്റ്റ് ബാക്കായി ഇറങ്ങും. വെറ്ററൻ താരം ഡാനി ആൽവേസ് റൈറ്റ് ബാക്ക് ആകും. അദ്ദേഹം ആയിരിക്കും ക്യാപ്റ്റൻ.

Picsart 22 12 02 01 01 53 957

മധ്യനിരയിൽ ലിവർപൂളിന്റെ ഫാബിനോയും ന്യൂകാസിലിന്റെ ബ്രൂണോ ഗുമിറസും ഇറങ്ങും. ആഴ്സണൽ താരം ഗബ്രിയേൽ മാർട്ടിനെല്ലി, റയലിന്റെ റോഡ്രിഗോ,മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആന്റണി, ആഴ്സണലിന്റെ ജീസുസ് എന്നിവരാകും അറ്റാക്കിൽ ഉണ്ടാവുക. ഇന്ന് രാത്രി 12.30നാണ് ബ്രസീൽ കാമറൂൺ മത്സരം.

20221202 005919