അർജന്റീനയില്ലാതെ പ്രീക്വാർട്ടർ നടക്കുമോ!! ഗ്രൂപ്പ് ചാമ്പ്യന്മാരായി മുന്നോട്ട്

Newsroom

Picsart 22 12 01 02 06 38 108
Download the Fanport app now!
Appstore Badge
Google Play Badge 1

അർജന്റീന ഗ്രൂപ്പ് ചാമ്പ്യന്മാരായി തന്നെ പ്രീക്വാർട്ടറിലേക്ക് മുന്നേറി. ഇന്ന് നിർണായകമായ അവസാന ഗ്രൂപ്പ് മത്സരത്തിൽ പോളണ്ടിനെതിരെ ഏകപക്ഷീയമായ രണ്ട് ഗോളുകളുടെ വിജയമാണ് അർജന്റീന നേടിയത്. മകാലിസ്റ്ററും ഹൂലിയൻ ആല്വാരസും ആണ് അർജന്റീനക്കായി ഗോളുകൾ നേടിയത്. പരാജയപ്പെട്ടു എങ്കിലും അത്ഭുതകരമായി പോളണ്ടും പ്രീക്വാർട്ടറിലേക്ക് എത്തി. മെക്സിക്കോയെ ഗോൾഡിഫറൻസിന്റെ ബലത്തിൽ പിറകിലാക്കി ആണ് പോളണ്ട് പ്രീക്വാർട്ടറിലേക്ക് കടന്നത്.

Picsart 22 12 01 01 18 43 110

ഇന്ന് സ്റ്റേഡിയം 974ൽ അർജന്റീനക്ക് നല്ല തുടക്കമാണ് ലഭിച്ചത്. വിജയം ആവശ്യമായത് കൊണ്ട് വിജയം തേടി അർജന്റീന തുടക്കം മുതൽ അറ്റാക്ക് ചെയ്താണ് കളിച്ചത്‌. ആറാം മിനുട്ടിൽ മെസ്സിയുടെ ഒരു വലം കാലു കൊണ്ടുള്ള ഷൂട്ട് കളിയിലെ ആദ്യ ഗോൾ ശ്രമം ആയി. ഈ ഷോട്ട് അനായസം പോളിഷ് കീപ്പർ ചെസ്നി തടഞ്ഞു. 10 മിനുട്ടിൽ വീണ്ടും മെസ്സി ചെസ്നിയെ പരീക്ഷിച്ചു. ഇത്തവണ മെസ്സിയുടെ ഇടം കാലൻ ഷോട്ട് നിയർ പോസ്റ്റിൽ വെച്ച് ചെസ്നി തടഞ്ഞു.

28ആം മിനുട്ടിൽ അർജന്റീന വീണ്ടും ഗോളിനോട് അടുത്തു ഹൂലിയൻ ആല്വരസിന്റെ ഷോട്ട് പോളണ്ട് ഗോൾകീപ്പർ ബ്ലോക്ക് ചെയ്തപ്പോൾ അതിനു തൊട്ടു പിറകെ വന്ന അകൂനയുടെ ഷോട്ട് ഗോൾ വലയിൽ നിന്ന് ഇഞ്ചുകൾ മാത്രം വ്യത്യാസത്തിലാണ് പുറത്ത് പോയത്.

32ആം മിനുട്ടിൽ വീണ്ട ചെസ്നി പോളണ്ടിന്റെ രക്ഷയ്ക്ക് എത്തി. ഡിമറിയയുടെ ഒരു കോർണർ നേരെ വലയിൽ എത്തുന്നത് തടയാൻ പോളിഷ് കീപ്പർ പ്രയാസപ്പെട്ടു. 36ആം മിനുട്ടിൽ ചെസ്നിയുടെ മറ്റൊരു സൂപ്പർ സേവ്. ഇത്തവണ ആൽവരസിന്റെ ഷോട്ട് ആണ് ഗോളാകാതെ മടങ്ങിയത്.

മെസ്സി 22 12 01 01 18 34 979

ഈ ഷോട്ടിന് പിറകെ മെസ്സിയെ ഫൗൾ ചെയ്തതിന് പെനാൾട്ടി അപ്പീൽ ചെയ്തു. വിവാദമാകാവുന്ന ഒരു വിധി വാർ പരിശോധനക്ക് ശേഷം വന്നു. പെനാൾട്ടി എന്ന് റഫറി വിസിൽ ഊതി. പെനാൾട്ടി എടുക്കാൻ എത്തിയത് മെസ്സി. ഈ ലോകകപ്പിലെ തന്നെ മികച്ച സേവിൽ ഒന്നിലൂടെ ചെസ്നി മെസ്സിയെ തടഞ്ഞു. സ്കോർ ഗോൾ രഹിതമായി തുടർന്നു. ഇതിനു ശേഷം ആദ്യ പകുതിയിൽ രണ്ട് സേവ് കൂടെ ചെസ്നി നടത്തി.

ആദ്യ പകുതിയിലെ മികവ് രണ്ടാം പകുതിയുടെ തുടക്കത്തിൽ ചെസ്നിക്ക് കാണിക്കാൻ ആയില്ല. 46ആം മിനുട്ടിൽ മധ്യനിരതാരം മകാലിസ്റ്ററിലൂടെ അർജന്റീന ലീഡ് എടുത്തു. മൊളീനയുടെ പാസിൽ നിന്ന് ആയിരുന്നു മകാലൊസ്റ്ററിലെ അർജന്റീന കരിയറിലെ ആദ്യ ഗോൾ വന്നത്.

Picsart 22 12 01 01 57 04 982

ഇതിനു ശേഷം കളി അർജന്റെർനയുടെ കയ്യിൽ ആയിരുന്നു. അവർ പന്ത് കൈവശം വെച്ച് നിരന്തരം അറ്റാക്ക് ചെയ്തു കൊണ്ടേയിരുന്നു. 67ആം മിനുട്ടിൽ വിജയം ഉറപ്പിച്ച രണ്ടാം ഗോൾ വന്നു. എൻസോയുടെ പാസ് സ്വീകരിച്ച് പെനാൾട്ടി ബോക്സിൽ വെച്ച് യുവതാരം ഹൂലിയോ ആല്വാരസ് ആണ് അർജന്റീനയുടെ രണ്ടാം ഗോൾ നേടിയത്.

ഈ വിജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി അർജന്റീന പ്രീക്വാർട്ടർ ഉറപ്പിച്ചു. 3 മത്സരങ്ങളിൽ നിന്ന് 6 പോയിന്റ് ആണ് അർജന്റീന നേടിയത്. ഓസ്ട്രേലിയ ആയിരിക്കും അർജന്റീനയുടെ പ്രീക്വാർട്ടറിലെ എതിരാളികൾ.

Picsart 22 12 01 02 06 50 655

പോളണ്ട് 4 പോയിന്റുമായി രണ്ടാം സ്ഥാനം ഉറപ്പിച്ചു. ഇന്ന് സൗദിയെ തോൽപ്പിച്ച മെക്സിക്കോയ്ക്കും 4 പോയിന്റ് ആയിരുന്നു. ഗോൾഡിഫറൻസ് ആണ് പോളണ്ടിനെ തുണച്ചത്‌ പോളണ്ട് ഇനി പ്രീ ക്വാർട്ടറിൽ ഫ്രാൻസിനെ നേരിടും.