വനിതാ ഫുട്ബോൾ ലോകകപ്പിൽ ഗ്രൂപ്പ് ജിയിൽ നടന്ന പോരാട്ടത്തിൽ ഇറ്റലി അർജന്റീനയെ തോൽപ്പിച്ചു. മത്സരം അവസാനിക്കാൻ മൂന്ന് മിനുട്ട് മാത്രം ശേഷിക്കെ പിറന്ന ഗോളിന്റെ മികവിൽ 1-0ന്റെ വിജയമാണ് ഇറ്റലി സ്വന്തമാക്കിയത്. സബ്ബായി എത്തിയ ക്രിസ്റ്റ്യാന ജിറേലിയുടെ ഹെഡർ ആണ് വിജയ ഗോളായി മാറിയത്. 84ആം മിനുട്ടിൽ സബ്ബായി എത്തിയ ജിറേലി 87ആം മിനുട്ടിൽ ഇടതു വിങ്ങിൽ നിന്ന് വന്ന ക്രോസ് ഹെഡ് ചെയ്ത് വലയിൽ എത്തിക്കുക ആയിരുന്നു.
താരത്തിന്റെ ഇറ്റലിക്കായുള്ള 54ആം ഗോളാണിത്. നേരത്തെ ആദ്യ പകുതിയിൽ ഇറ്റലി നിരവധി അവസരങ്ങൾ സൃഷ്ടിക്കുകയും രണ്ട് തവണ വലകുലുക്കുകയും ചെയ്തു. രണ്ട് തവണയും വാർ പരിശോധനയിൽ ഗോൾ നിഷേധിക്കപ്പെട്ടു. ലോക റാങ്കിംഗിൽ 28ആം സ്ഥാനത്തുള്ള അർജന്റീന താരതമ്യേനെ മെച്ചപ്പെട്ട പ്രകടനമാണ് ഇറ്റലിക്ക് എതിരെ നടത്തിയത്.
ഈ പരാജയം അർജന്റീനയുടെ നോക്കൗട്ട് പ്രതീക്ഷകൾക്ക് വലിയ തിരിച്ചടിയാണ്. ഇനി സ്വീഡനും ദക്ഷിണാഫ്രിക്കയും ആണ് ഗ്രൂപ്പിൽ അർജന്റീനക്ക് മുന്നിൽ ഉള്ളത്.