ഒടുവിൽ ലോകകപ്പിലെ മികച്ച ഗോൾ പ്രഖ്യാപിച്ച് ഫിഫ

- Advertisement -

2018 ലോകകപ്പിലെ മികച്ച ഗോൾ ഫിഫ പ്രഖ്യാപിച്ചു. ഫ്രാൻസിന്റെ ബെഞ്ചമിൻ പവാർഡ് അർജന്റീനയ്ക്ക് എതിരെ നേടിയ ഗോളാണ് ഫിഫ ലോകകപ്പിലെ മികച്ച ഗോളായി തിരഞ്ഞെടുത്തത്.

ലോകകപ്പ് പ്രീ ക്വാർട്ടറിൽ ഫ്രാൻസ് അർജന്റീനയ്ക്ക് എതിരെ 2-1 ന് പിറകിൽ നിൽക്കുന്ന സമയത്താണ് പവാർഡ് ബോക്സിന് പുറത്ത് നിന്ന് കിടിലൻ വോളിയിലൂടെ ഗോൾ നേടിയത്. ഈ ഗോളോടെ മത്സരത്തിൽ തിരിച്ചെത്തിയ ഫ്രാൻസ് മത്സരം 4-3 ന് സ്വന്തമാക്കിയിരുന്നു.

2006 ലാണ് ഫിഫ ലോകകപ്പിലെ മികച്ച ഗോളിന് അവാർഡ് നൽകാൻ തുടങ്ങിയത്. 2006 ൽ അർജന്റീനയുടെ മാക്സി റോഡ്രിഗസ് അവാർഡ് നേടിയപ്പോൾ 2010 ൽ ഉറുഗ്വേ താരം ഫോർലാൻ അവാർഡ് സ്വന്തമാക്കി. 2014 ൽ ഹാമേസ് റോഡ്രിഗസാണ് അവാർഡ് നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement