പ്രീസീസൺ, നാളെ മാഞ്ചസ്റ്റർ യുണൈറ്റഡ് എ സി മിലാനെതിരെ

- Advertisement -

പ്രീസീസണിലെ നാളെ ആവേശ പോര്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡും, ഇറ്റാലിയൻ ക്ലബായ എ സി മിലാനുമാണ് നാളെ നേർക്കുനേർ വരുന്നത്. നാളെ രാവിലെ കാലിഫോർണിയയിൽ വെച്ചാണ് ഇരു ക്ലബ്ബുകളും ഏറ്റുമുട്ടുന്നത്. കളിച്ച രണ്ട് പ്രീസീസണിലും മോശം പ്രകടനം കാഴ്ചവെച്ച മാഞ്ചസ്റ്ററിന് എ സി മിലാനെതിരെ എങ്കിലും മികച്ചു നിക്കേണ്ടതുണ്ട്.

യുണൈറ്റഡ് അമേരിക്കയിൽ എത്തിയ ശേഷം കളിച്ച രണ്ട് പ്രീസീസൺ മത്സരങ്ങളും സമനിലയിൽ ആയിരുന്നു അവസാനിച്ചത്. യുണൈറ്റഡ് ടീമിനൊപ്പം ഡിഹിയ, മാറ്റിച്, ഫ്രെഡ് തുടങ്ങിയവ്ർ ചേർന്നിട്ടുണ്ട് എങ്കിലും ആരും നാളെ കളത്തിൽ ഇറങ്ങാൻ സാധ്യതയില്ല. പ്രീസീസണിൽ കളിച്ച അവസാന മത്സരം വിജയിച്ച എ സി മിലാൻ ആത്മവിശ്വാസത്തോടെയാണ് യുണൈറ്റഡിനെതിരെ ഇറങ്ങുന്നത്.

നാളെ രാവിലെ ഇന്ത്യൻ സമയം 8.35നാണ് മത്സരം നടക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement