ഡ്രിബിളുകളിൽ എമ്പാപ്പെക്ക് റെക്കോർഡ്

- Advertisement -

ഇന്നലെ ബെൽജിയത്തെ സെമി ഫൈനലിൽ പരാജയപ്പെടുത്തി ഫ്രാൻസ് ഫൈനലിൽ പ്രവേശിച്ചപ്പോൾ എമ്പാപ്പെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. തന്റെ വേഗത കൊണ്ട് ബെൽജിയം ഡിഫൻസിനെ നിരന്തരം പരീക്ഷിച്ച എമ്പാപ്പെ ഒരു മികച്ച റെക്കോർഡും സ്വന്തം പേരിലാക്കിയാണ് കളത്തിൽ നിന്നും കയറിയത്.

ഇന്നലെ ബെല്ജിയത്തിനെതിരെ 15 ഡ്രിബിളുകൾക്കാണ് ആണ് എമ്പാപ്പെ ശ്രമിച്ചത്. അതിൽ 7 എണ്ണത്തിൽ ഫ്രാൻസ് യുവതാരം വിജയിക്കുകയും ചെയ്തു. 1966 മുതൽ ഇതുവരെ ഒരു ഫ്രഞ്ച് താരവും ഇത്രയും ഡ്രിബിൾ ഒരു ലോകകപ്പ് മത്സരത്തിൽ പുറത്തെടുത്തിട്ടില്ല. 1966 മുതലാണ് ലോകകപ്പിൽ ഇത്തരം റെക്കോർഡുകൾ സൂക്‌ഷിച്ചു വെക്കാൻ തുടങ്ങിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement