ബ്രിസ്ബെയിന്‍ ഹീറ്റുമായി കരാറിലെത്തി മാറ്റ് റെന്‍ഷാ

- Advertisement -

ബ്രിസ്ബെയിന്‍ ഹീറ്റുമായി വീണ്ടും കരാറിലെത്തി ഓസ്ട്രേലിയന്‍ ടെസ്റ്റ് ഓപ്പണര്‍ മാറ്റ് റെന്‍ഷാ. തന്റെ അരങ്ങേറ്റം നടത്തിയ അതേ ഫ്രാഞ്ചൈസിയിലേക്ക് തിരികെ എത്തുന്ന റെന്‍ഷാ നിലവില്‍ കൗണ്ടിയിലേറ്റ പരിക്കില്‍ നിന്ന് മോചിതനായി വരുന്നതേയുള്ളു. സോമര്‍സെറ്റിനു വേണ്ടി കളിക്കുന്നതിനിടെ ചൂണ്ടുവിരലിനു താരത്തിനു പരിക്കേല്‍ക്കുകയായിരുന്നു.

കഴിഞ്ഞ സീസണില്‍ ഫ്രാഞ്ചൈസിയ്ക്കൊപ്പം ചെലവഴിച്ച സമയം തന്റെ ടി20 ക്രിക്കറ്റിനെ മെച്ചപ്പെടുത്തിയെന്നാണ് താരം പറഞ്ഞത്. ബ്രണ്ടന്‍ മക്കല്ലം, ക്രിസ് ലിന്‍ എന്നിവരുമായി അടുത്തിടപഴകിയതും തനിക്ക് ഗുണം ചെയ്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement