ലോകകപ്പ് യോഗ്യതയ്ക്കായുള്ള യൂറോപ്പിലെ പ്ലേ ഓഫ് മത്സരങ്ങൾ തീരുമാനമായി. 12 ടീമുകൾ ആണ് മൂന്ന് ഗ്രൂപ്പുകളിലായി നോക്കൗട്ട് രീതിയിൽ ഏറ്റുമുട്ടാൻ പോകുന്നത്. മൂന്ന് ടീമുകൾ മാത്രമെ ഈ 12 ടീമിൽ നിന്ന് ഖത്തറിലെ ലോകകപ്പിന് എത്തുകയുള്ളൂ. പ്ലേ ഓഫ് ഫിക്സ്ചറിൽ ഫുട്ബോൾ ആരാധകർക്ക് വേദന നൽകുന്നത് ഇറ്റലിയും പോർച്ചുഗലും തമ്മിലുള്ള രണ്ടു ടീമുകളിൽ ഒരു ടീം മാത്രമെ ഫൈനൽ റൗണ്ടിൽ എത്തു എന്നാണ്. ഇരു ടീമുകളും പ്ലേ ഓഫിൽ ആദ്യ മത്സരങ്ങൾ വിജയിച്ചാൽ പിന്നെ നേർക്കുനേർ വരും. അതിൽ ഒരു ടീം മാത്രമെ മുന്നേറുകയുള്ളൂ.
പോർച്ചുഗലിന് ആദ്യം തുർക്കിയെയും ഇറ്റലിക്ക് മാസിഡോണിയയെയും ആണ് നേരിടേണ്ടത്. സ്വീഡൻ ചെക്ക് റിപബ്ലിക്കിനെയും, പോളണ്ട് റഷ്യയെയും, സ്കോട്ലൻഡ് ഉക്രൈനെയും, വെയിൽസ് ഓസ്ട്രിയയെയും മറ്റു മത്സരങ്ങളിൽ നേരിടും.