ഗോവയ്ക്ക് വീണ്ടും പരാജയം, വാൽസ്കിസും മറേയും ഒത്തുച്ചേർന്നപ്പോൾ ജംഷദ്പൂർ വിജയം

20211126 215955

എഫ് സി ഗോവയുടെ ഐ എസ് എൽ സീസൺ തുടക്കം വളരെ മോശമാവുലയാണ്. ഈ ഐ എസ് എല്ലിലെ ഫേവറിറ്റുകളിൽ ഒന്നായ ഗോവ ഇന്ന് ജംഷദ്പൂരിനോടാണ് പരാജയപ്പെട്ടത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ജംഷദ്പൂരുന്റെ വിജയം. ഇന്ന് മത്സരത്തിന്റെ തുടക്കം മുതൽ ജംഷദ്പൂരിന്റെ അറ്റാക്കാണ് കണ്ടത്. ആദ്യ പകുതിയിൽ നിരവധി അവസരങ്ങൾ ലഭിച്ചിട്ടും അവർക്ക് ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല. രണ്ടാം പകുതിയിൽ അവർക്ക് അറ്റാക്കുകൾ ലക്ഷ്യത്തിൽ എത്തിക്കാം ആയി.

സ്റ്റെവാർടിന്റെ ഇരട്ട അസിസ്റ്റുകൾ 51ആം മിനുട്ടിലും 61ആം മിനുട്ടിലുമായി വാൽസ്കിസ് ജംഷദ്പൂരിനായി വല കുലുക്കി. ഇതിനു ശേഷം സബ്ബായി എത്തിയ മുൻ ബ്ലാസ്റ്റേഴ്സ് താരം ജോർദൻ മറെ തന്റെ ജംഷദ്പൂർ കരിയറിലെ ആദ്യ ഗോൾ നേടി. 85ആം മിനുട്ടിൽ കബ്രേര ഒരു ഗോൾ മടക്കി എങ്കിലും അത് ഗോവയുടെ ആശ്വാസ ഗോൾ മാത്രമായി മാറി. രണ്ട് മത്സരങ്ങൾ രണ്ടു പരാജയവുമായി ഗോവ ലീഗ് ടേബിളിൽ അവസാനം നിൽക്കുകയാണ്. ജംഷദ്പൂരിന്റെ ആദ്യ വിജയമാണിത്.

Previous articleലോകകപ്പ് പ്ലേഓഫ് തീരുമാനമായി, പോർച്ചുഗലോ ഇറ്റലിയോ, ഇവരിൽ ഒരു രാജ്യം മാത്രം ഖത്തറിലേക്ക്
Next articleമാർസെലീനോ തിരികെ ഇന്ത്യയിൽ, ഇനി ഐലീഗിൽ