തുടക്കം തകര്‍ച്ചയോടെ, ബംഗ്ലാദേശിന്റെ രക്ഷകരായി അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട്

പാക്കിസ്ഥാനെതിരെ 49/4 എന്ന നിലയിലേക്ക് വീണ ബംഗ്ലാദേശിന്റെ മികച്ച തിരിച്ചുവരവ് കണ്ടപ്പോള്‍ മത്സരത്തിന്റെ ഒന്നാം ദിവസം 253/4 എന്ന നിലയിൽ ബംഗ്ലാദേശ്.

204 റൺസിന്റെ തകര്‍പ്പന്‍ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് മത്സരത്തിൽ ബംഗ്ലാദേശിന് തുണയായത്. 113 റൺസ് നേടിയ ലിറ്റൺ ദാസും 82 റൺസുമായി മുഷ്ഫിക്കുര്‍ റഹിമുമാണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്.

ഷദ്മന്‍ ഇസ്ലാം(14), സൈഫ് ഹസ്സന്‍(14), നജ്മുള്‍ ഹൊസൈന്‍ ഷാന്റോ(14) എന്നിവരുടെ വിക്കറ്റുകള്‍ക്കൊപ്പം ക്യാപ്റ്റന്‍ മോമിനുള്‍ ഹക്കിനെയും(6) ബംഗ്ലാദേശിന് നഷ്ടമാകുകയായിരുന്നു.