ഫിഫ അംഗീകരിക്കുന്നു, ഇനി ലോകകപ്പിൽ 48 ടീമുകൾ!! ഇനി ഇന്ത്യക്കും സ്വപ്നങ്ങൾ കാണാം

Newsroom

Picsart 23 03 14 16 17 15 499
Download the Fanport app now!
Appstore Badge
Google Play Badge 1

2026 ഫിഫ ലോകകപ്പിന് പുതിയ ഫോർമാറ്റ് ആകും എന്ന് ഉറപ്പാകുന്നു. ഫിഫ പുതിയ ഫോർമേറ്റ് അംഗീകരിക്കാൻ ഒരുങ്ങുകയാണെന്ന് യൂറോപ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ വരും. അമേരിക്ക, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലായാണ് അടുത്ത ലോകകപ്പ് നടക്കുന്നത്‌. ആ ടൂർണമെന്റിൽ 32 ടീമുകൾ അല്ല 48 ടീമുകൾ ആകും മത്സരിക്കുക. 4 ടീമുകളുള്ള 12 ഗ്രൂപ്പുകളിലായി ടീമുകൾ മാറ്റുരക്കും.

ഫിഫ

ഓരോ ടീമും ഗ്രൂപ്പ് ഘട്ടത്തിൽ 3 ഗെയിമുകൾ കളിക്കും, ഓരോ ഗ്രൂപ്പിൽ നിന്നും മികച്ച 2 ടീമുകളും മൂന്നാം സ്ഥാനക്കാരായ 8 മികച്ച ടീമുകളും റൗണ്ട് ഓഫ് 32 റൗണ്ടിലേക്ക് മുന്നേറും. ടൂർണമെന്റ് 56 ദിവസം നീണ്ടു നിൽക്കും. കിരീടം ഉയർത്താൻ ഒരു ടീം 8 മത്സരങ്ങൾ കളിക്കേണ്ടതായി വരും. 2026 ജൂലൈ 19ന് ഫൈനൽ നടക്കും.

ഈ പുതിയ ഫോർമാറ്റിലൂടെ പുതിയ പല രാജ്യങ്ങൾക്കും ലോകകപ്പിൽ അവസരം ലഭിക്കും. 48 ടീമുകളിൽ 16 ടീമുകൾ യൂറോപ്പിൽ നിന്നാകും എന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യ പോലുള്ള രാജ്യങ്ങൾക്കും ലോകകപ്പ് സ്വപ്നം കാണാൻ ടീമുകൾ വർധിക്കുന്നത് കൊണ്ടാകും.