U-17 ലോകകപ്പ്; താജികിസ്താനെയും തോൽപ്പിച്ച് അർജന്റീന നോക്കൗട്ട് റൗണ്ടിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ബ്രസീലിൽ നടക്കുന്ന അണ്ടർ 17 ലോകകപ്പിൽ അർജന്റീന നോക്കൗട്ട് റൗണ്ടിലേക്ക് കടന്നു. ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ താജികിസ്ഥാനെയും തോല്പ്പിച്ചതോടെയാണ് അർജന്റീന നോക്കൗട്ട് റൗണ്ട് ഉറപ്പിച്ചത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു അർജന്റീനയുടെ വിജയം. അർജന്റീനയ്ക്ക് വേണ്ടി ഒറോസ്കോ ഇരട്ട ഗോളുകൾ നേടി.

38, 78 മിനുട്ടുകളിൽ ആയിരുന്നു ഒറോസ്കോയുടെ ഗോളുകൾ. ഗൊഡോയിയാണ് മറ്റൊരു സ്കോറർ. ഈ വിജയത്തോടെ അർജന്റീനയ്ക്ക് ഗ്രൂപ്പിൽ ഏഴു പോയന്റായി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ സ്പെയിൻ കാമറൂണെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു. സ്പെയിനിനും ഏഴു പോയന്റ് ആണെങ്കിലും മെച്ചപ്പെട്ട ഗോൾഡിഫറൻസ് സ്പെയിനിനെ ഒന്നാമതാക്കി. അർജന്റീന രണ്ടാമതാണ്.