ജൂനിയർ ഫുട്ബോൾ, കോഴിക്കോടിന് മൂന്നാം സ്ഥാനം

- Advertisement -

മലപ്പുറത്ത് നടക്കുന്ന 45ആമത് സംസ്ഥാന ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കോഴിക്കോടിന് മൂന്നാം സ്ഥാനം. ഇന്ന് രാവിലെ നടന്ന ലൂസേഴ്സ് ഫൈനലിൽ വിജയിച്ചാണ് കോഴിക്കോട് മൂന്നാം സ്ഥാനം സ്വന്തമാക്കിയത്. പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് എറണാകുളത്തെ ആണ് കോഴിക്കോട് തോൽപ്പിച്ചത്.

അബ്ദുൽ ബാസിൽ, മുഹമ്മദ് അഫ്താബ്, മുഹമ്മദ് റംഷാഫ് എന്നിവരാണ് കോഴിക്കോടിനായി ഗോളുകൾ നേടിയത്. അഖിലാൽ ആണ് എറണാകുളത്തിനായി ഗോൾ നേടിയത്. ഇന്ന് വൈകിട്ട് നടക്കുന്ന ഫൈനൽ മത്സരത്തിൽ തിരുവനന്തപുരം മലപ്പുറത്തിനെ നേരിടും.

Advertisement