ഫിഫാ റാങ്കിംഗിൽ ഇന്ത്യയും അർജന്റീനയും മുന്നോട്ട്!!

ഇന്ന് പുറത്ത് വന്ന പോകുന്ന ഫിഫാ റാങ്കിംഗിൽ നേട്ടം ഉണ്ടാക്കി ഇന്ത്യ. ഒരു സ്ഥാനം മെച്ചപ്പെടുത്തി കൊണ്ട് ഇന്ത്യ 108ആം സ്ഥാനത്തേക്ക് തിരികെയെത്തി.കാലങ്ങളായി മത്സരങ്ങൾ ഒന്നും കളിക്കാത്ത ഇന്ത്യ കഴിഞ്ഞ മാസത്തെ റാങ്കിംഗിൽ ഒരു സ്ഥാനം പിറകോട്ട് പോയിരുന്നു. പുതിയ റാങ്കിംഗിൽ ഇന്ത്യ 109ആം സ്ഥാനത്താണ് ഉള്ളത്. 11187 പോയന്റാണ് ഇന്ത്യക്ക് ഉള്ളത്.

ബെൽജിയം ആണ് ഇപ്പോഴും ഒന്നാമത് തുടരുന്നത്. 1765 പോയന്റാണ് ബെൽജിയത്തിന് ഉള്ളത്. ലോക ചാമ്പ്യന്മാരായ ഫ്രാൻസ്(1752) രണ്ടാമതും ബ്രസീൽ(1725) മൂന്നാമതും തുടരുന്നു. ഇംഗ്ലണ്ട്(1669) നാലാം സ്ഥാനത്തും ഉണ്ട്. അർജന്റീന ഒരു സ്ഥാനം മെച്ചപ്പെടുത്തി എട്ടാം സ്ഥാനത്ത് എത്തി. സ്പെയിൻ ഒരു സ്ഥാനം മെച്ചപ്പെടുത്തി കൊണ്ട് ആറാം സ്ഥാനത്തേക്കും എത്തി.

Previous articleമിഡ്ഫീൽഡ് മാന്ത്രികൻ അഹ്മദ് ജാഹുവും മുംബൈ സിറ്റിയിൽ
Next articleഫെർണാണ്ടീനോ ഒരു മാസത്തിൽ അധികം പുറത്ത്