വംശീയാധിക്ഷേപങ്ങൾക്ക് എതിരെ കടുത്ത നടപടി എടുക്കാൻ തീരുമാനിച്ച് ഫിഫ

- Advertisement -

വംശീയ അധിക്ഷേപങ്ങൾ ഫുട്ബോളിൽ വർധിക്കുന്ന സാഹചര്യത്തിൽ കടുത്ത നടപടികൾ എടുക്കൻ ഫിഫ തീരുമാനിച്ചു. വംശീയമായി സഹതാരങ്ങളെ അധിക്ഷേപിക്കുന്ന കളിക്കാർക്കുള്ള വിലക്ക് ഇരട്ടിയാക്കി. ഇപ്പോൾ വംശീയത കണ്ടെത്തിയാൽ പ്രാഥമിക വിലക്ക് 5 മത്സരങ്ങളിലാണ്. ഇനി അത് 10 മത്സരങ്ങളിൽ ആകും.

അധിക്ഷേപത്തിന് ഇരയാവുന്നവരിൽ നിന്ന് പെട്ടെന്ന് തന്നെ മൊഴി എടുക്കാനും നടപടികൾ പെട്ടെന്ന് ആക്കാനുമായും പുതിയ ബോർഡുകൾ നിയമിക്കാനും ഫിഫ തീരുമാനിച്ചു. കാണികളിൽ നിന്ന് വംശീയ അധിക്ഷേപമുണ്ടായാൽ ക്ലബ് അടക്കേണ്ട പിഴ വർധിപ്പിച്ചിട്ടുണ്ട്. ക്ലബിന്റെ സ്റ്റേഡിയത്തിന് വിലക്ക് ഏർപ്പെടുത്താനും ഇനി ആകും. സ്റ്റേഡിയത്തിൽ നിന്ന് ഉണ്ടാകുന്ന വംശീയത തടയാൻ മൂന്ന് നിർദേശങ്ങൾ റഫറിമാർക്ക് ഫിഫ നൽകും. ഇതിൽ കളി ഉപേക്ഷിക്കാനുള്ള വിധി വരെ റഫറിമാർക്ക് ഇനി എടുക്കാം.

ഇംഗ്ലണ്ടും ഇറ്റലിയും പോലുള്ള യൂറോപ്യൻ ഫുട്ബോളിലെ വം രാജ്യങ്ങളിൽ ഉൾപ്പെടെ വംശീയത രൂക്ഷമായതാണ് ഫിഫയെ ഇത്തരമൊരു തീരുമാനത്തിൽ ഇപ്പോൾ എത്തിച്ചത്.

Advertisement