നൂയർ ഹീറോ, ഫിഫ മികച്ച ഗോൾ കീപ്പർക്കുള്ള പുരസ്കാരം സ്വന്തമാക്കി ജർമ്മൻ താരം

20201217 235037
- Advertisement -

ഫിഫ ബെസ്റ്റിൽ ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരം ജർമ്മൻ ഗോൾ കീപ്പർ നൂയർ സ്വന്തമാക്കി. കഴിഞ്ഞ സീസണിൽ അത്ഭുതങ്ങൾ കാണിച്ച ബയേൺ ടീമിനെ നയിച്ച ഗോൾ കീപ്പർ നൂയറിനൊപ്പം എത്താൻ ആർക്കും ഇത്തവണ ഫിഫ ബെസ്റ്റിൽ എത്താൻ ആയില്ല. ലിവർപൂൾ കീപ്പർ അലിസണെയും അത്ലറ്റിക്കോ മാഡ്രിഡ് കീപ്പർ ഒബ്ലകിനെയും മറികടന്നാണ് നൂയർ ഈ പുരസ്കാരം ഇത്തവണ സ്വന്തമാക്കിയത്.

കഴിഞ്ഞ സീസൺ നൂയറിർ എന്ന ഗോൾ കീപ്പറെ സംബന്ധിച്ചെടുത്തോളം കരിയറിൽ മികച്ച സീസണിൽ ഒന്നായിരുന്നു. തന്റെ ക്ലബിനു വേണ്ടി മൂന്ന് കിരീടങ്ങൾ നേടാൻ നൂയറിനായിരുന്നു. ചാമ്പ്യൻസ് ലീഗും ബുണ്ടസ് ലീഗയും ജർമ്മൻ കപ്പും ബയേൺ നേടിയപ്പോൾ പ്രധാന പങ്കുവഹിച്ചക്കാൻ നൂയറിനായിരുന്നു.

Advertisement