ഫിഫ ബെസ്റ്റ്, മികച്ച വനിതാ ഗോൾ കീപ്പറായി ബൗഹാദി

20201217 234748
- Advertisement -

മികച്ച വനിതാ ഗോൾ കീപ്പർകുള്ള ഫിഫ ബെസ്റ്റ് പുരസ്കാരം ലിയോൺ ഗോൾ കീപ്പർ സാറ ബൗഹാദി സ്വന്തമാക്കി. ലിയോണിനെ ചാമ്പ്യൻസ് ലീഗ് ജേതാക്കൾ ആക്കുന്നത് വെച്ച പങ്കു തന്നെയാണ് ബൗഹാദിയെ ഈ പുരസ്കാരത്തിന് അർഹയാക്കിയത്. ലിയോണിനൊപ്പം ചാമ്പ്യൻസ് ലീഗിന് ഒപ്പം ഫ്രഞ്ച് ലീഗ് കിരീടവും ഫ്രഞ്ച് കപ്പും ബൗഹാദി ഈ കഴിഞ്ഞ സീസണിൽ സ്വന്തമാക്കി. യുവേഫയുടെ കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച ഗോൾ കീപ്പറായും ബൗഹാദിയെ തിരഞ്ഞെടുത്തിരുന്നു. ലിയോണിനൊപ്പം ബൗഹാദി നേടുന്ന തുടർച്ചയായ അഞ്ചാം ചാമ്പ്യൻസ് ലീഗ് കിരീടമായിരുന്നു ഇത്. ആകെ ഏഴ് ചാമ്പ്യൻസ് ലീഗ് കിരീടം ബൗഹാദി നേടിയിട്ടുണ്ട്.

Advertisement