ദേശീയ പതാകയും ഗാനവും ഉപയോഗിക്കാതെ ഫുട്‌ബോൾ കളിക്കാൻ റഷ്യൻ ടീമിന് ഫിഫ നിർദേശം

ഉക്രൈനിൽ റഷ്യ നടത്തുന്ന യുദ്ധത്തിനു പിറകെ റഷ്യയും ആയി ഫുട്‌ബോൾ കളിക്കാൻ രാജ്യങ്ങൾ വിസമ്മതിക്കുന്നത് തുടരുന്ന സാഹചര്യത്തിൽ പുതിയ നിർദേശവും ആയി ഫിഫ. റഷ്യൻ ദേശീയ ടീം റഷ്യൻ ദേശീയ പതാകയോ, ദേശീയ ഗാനമോ ഉപയോഗിക്കാതെ മത്സരിക്കണം എന്നാണ് അവരുടെ നിർദേശം. അതോടൊപ്പം നിഷ്പക്ഷ വേദിയിൽ ആവണം റഷ്യ അവരുടെ മത്സരങ്ങൾ കളിക്കേണ്ടത് എന്നും ഫിഫ അറിയിച്ചു.

എന്നാൽ ഇത് റഷ്യൻ ഫുട്‌ബോൾ ടീം അംഗീകരിക്കണം എന്നു കണ്ടറിയണം. ഇനി അവർ സമ്മതിച്ചാലും മറ്റു ടീമുകൾ അവരും ആയി കളിക്കുമോ എന്നും കണ്ടു തന്നെ അറിയണം. നേരത്തെ റഷ്യയെ ലോകകപ്പ് കളിക്കുന്നതിൽ അടക്കം വിലക്കണം എന്ന ആവശ്യവും ആയി ഫ്രഞ്ച് ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് അടക്കമുള്ളവർ രംഗത്ത് വന്നിരുന്നു.