റഷ്യയും ആയി ഇംഗ്ലണ്ട് ഫുട്‌ബോൾ ടീം ഒരു മത്സരവും കളിക്കില്ല

Wasim Akram

റഷ്യ ഉക്രൈനിൽ നടത്തുന്ന കടന്നു കയറ്റത്തിൽ പ്രതിഷേധിച്ച് റഷ്യൻ ഫുട്‌ബോൾ ടീമും ആയി ഒരു മത്സരവും കളിക്കില്ല എന്നു തീരുമാനിച്ചു ഇംഗ്ലണ്ട്. ഫുട്‌ബോൾ അസോസിയേഷൻ ആണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്. യുദ്ധം തുടങ്ങിയ ശേഷം റഷ്യക്ക് നേരെ കടുത്ത നടപടികൾ ആണ് യൂറോപ്യൻ രാജ്യങ്ങൾ എടുക്കുന്നത്.

നേരത്തെ പോളണ്ട് അടക്കമുള്ള മറ്റു യൂറോപ്യൻ രാജ്യങ്ങളും റഷ്യയും ആയി ഫുട്‌ബോൾ കളിക്കില്ല എന്ന നിലപാട് എടുത്തിരുന്നു. ഇതിനു തുടർച്ചയാണ് ഇംഗ്ലണ്ട് നിലപാട്. ഇംഗ്ലണ്ടിനു ശേഷം നിരവധി രാജ്യങ്ങൾ സമാന നിലപാട് എടുക്കാനുള്ള സാധ്യത കൂടുതൽ ആണ്.