ലൈംഗിക ആരോപണത്തിന്റെ പേരിൽ ബറോഡ വനിതാ ക്രിക്കറ്റ് പരിശീലകന് സസ്‌പെൻഷൻ

ലൈംഗിക ആരോപണത്തിന്റെ പശ്ചാത്തലത്തിൽ ബറോഡ വനിതാ ക്രിക്കറ്റ് ടീം പരിശീലകനായ അതുൽ ബദാധെയെ സസ്‌പെൻഡ് ചെയ്ത് ബറോഡ ക്രിക്കറ്റ് അസോസിയേഷൻ. കഴിഞ്ഞ വർഷമാണ് ബറോഡ വനിതാ ടീം പരിശീലകനായി അതുൽ ബദാധെയെ നിയമിച്ചത്. മുൻ ഇന്ത്യൻ താരമായ അതുൽ ബദാധെ ഇന്ത്യക്ക് വേണ്ടി 1994ൽ 13 ഏകദിന മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

പരിശീലകൻ തങ്ങളെ പരസ്യമായി അപമാനിച്ചെന്നും പരിശീലകനെതിരെ ലൈംഗിക ആരോപണങ്ങളും താരങ്ങൾ ഉന്നയിച്ചതോടെയാണ് പരിശീലകനെ അന്വേഷണം അവസാനിക്കുന്നതുവരെ സസ്‌പെൻഡ് ചെയ്യാൻ ബറോഡ ക്രിക്കറ്റ് അസോസിയേഷൻ തീരുമാനിച്ചത്. ബറോഡ ക്രിക്കറ്റ് അസോസിയേഷന് പുറത്തുള്ള ഒരു അംഗം ഈ വിഷയത്തിൽ അന്വേഷണം നടത്തുമെന്നും തുടർന്ന് പരിശീലകനെതിരെ നടപടി സ്വീകരിക്കുമെന്നും ബറോഡ ക്രിക്കറ്റ് അസോസിയേഷൻ വ്യക്തമാക്കി.

Previous articleഇംഗ്ലണ്ടില്‍ നിന്നെത്തിയ താന്‍ ആദ്യം ചെയ്തത് പോലീസില്‍ അറിയിക്കുക, ഇപ്പോള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിച്ച് സെല്‍ഫ് ക്വാറന്റൈനില്‍
Next articleമുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഫെല്ലിനിക്കും കൊറോണ പോസിറ്റീവ്