എഫ് സി തൃശ്ശൂരിലെ രണ്ട് താരങ്ങൾ കൊൽക്കത്തൻ ക്ലബിലേക്ക്

- Advertisement -

എഫ് സി തൃശ്ശൂരിനായി കളിച്ചിരുന്ന രണ്ട് മലയാളി താരങ്ങൾ കൊൽക്കത്തയിലേക്ക്. കൊൽക്കത്തൻ ക്ലബായ ജോർജ് ടെലിഗ്രാഫ് ആണ് രണ്ട് മലയാളി താരങ്ങളെ സൈബ് ചെയ്തിരിക്കുന്നത്. സെന്റർ ബാക്കായ അഭിജിത്തും, വിങ്ങറായ അരുൺ സുരേഷുമാണ് ജോർജ് ടെലിഗ്രാഗുമായി കരാർ ഒപ്പുവെച്ചത്. കൊൽക്കത്ത ഫുട്ബോൾ ലീഗിൽ ഇരുവരും ടെലിഗ്രാഫിന്റെ ജേഴ്സിയിൽ കളിക്കും.

സെന്റർ ബാക്കായ അഭിജിത്ത് തൃശ്ശൂർ സ്വദേശിയാണ്. മുമ്പ് എഫ് സി കേരളയ്ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. സുദേവ, ഡി എസ് ക്വ് ശിവാജിയൻസ് എന്നീ ക്ലബുകളുടെയും ഭാഗമായിരുന്നു. പണ്ട് എം എസ് പി സുബ്രതാ കപ്പ് ഫൈനൽ കളിച്ചപ്പോൾ ആ എം എസ് പി ടീമിൽ ഉണ്ടായിരുന്ന താരം കൂടിയാണ്‌ അഭിജിത്ത്.

ഇടതു വിങ്ങിലും വലതു വിങ്ങിലും കളിക്കാൻ കഴിവുള്ള അരുണും മുമ്പ് എം എസ് പിയിൽ കളിച്ചിട്ടുണ്ട്. ബെംഗളൂരു എഫ് സി അണ്ടർ 19 ടീമിൽ കളിച്ചിട്ടുള്ള അരുൺ കഴിഞ്ഞ സീസണിൽ എഫ് സി കേരളയ്ക്ക് വേണ്ടി സെക്കന്റ് ഡിവിഷൻ ലീഗിലും കളിച്ചിട്ടുണ്ട്.

Advertisement