പയ്യന്നൂർ കോളേജിനെ തകർത്ത് ഫാറൂഖ് കോളേജ് ക്വാർട്ടറിൽ

- Advertisement -

പയ്യന്നൂർ കോളേജിനെ പരാജയപ്പെടുത്തി ഫറൂഖ് കോളേജ് ഗോൾ 2018 ടൂർണമെന്റിന്റെ ക്വാർട്ടറിൽ. ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ഫറൂഖ് കോളേജ് പയ്യന്നൂരിനെ പരാജയപ്പെടുത്തിയത്.

തുടക്കത്തിൽ ക്യാപ്റ്റൻ ദേവരാജ് ഫറൂഖിന് ലീഡ് നേടി കൊടുത്തു എങ്കിലും കഴിഞ്ഞ കളിയിലെ പയ്യന്നൂരുന്റെ മാൻ ഓഫ് ദി മാച്ച് സുധിന്റെ മികച്ച ഒരു സ്ട്രൈക്കിലൂടെ 19ആം മിനുട്ടിൽ പയ്യന്നൂർ കോളേജ് ഒപ്പത്തിനൊപ്പം എത്തി. പക്ഷെ മികച്ച അറ്റാക്കിംഗ് ഫുട്ബോൾ കാഴ്ചവെച്ച ഫറൂഖിന് ലീഡ് തിരിച്ചുപിടിക്കാൻ അധികം സമയം വേണ്ടി വന്നില്ല. 25ആം മിനുട്ടിൽ അനുരാഗിലൂടെ ലീഡ് വീണ്ടും ഫറൂഖിന്. ബോക്സിനകത്തേക്ക് ലഭിച്ച ത്രൂ ബോൾ മികച്ചൊരു ഗ്രൗണ്ടറിലൂടെ അനുരാഗ് വലയിൽ എത്തിക്കുകയായിരുന്നു.

86ആം മിനുട്ടിൽ സൗരവാണ് ഫറൂഖിന്റെ മൂന്നാം ഗോൾ നേടിയത്. സ്കോർ 2-1ൽ നിൽക്കുമ്പോൾ പയ്യന്നൂരിന് ഒരു പെനാൾട്ടി ലഭിച്ചിരുന്നു എങ്കിലും ലക്ഷ്യത്തിൽ എത്തിക്കാൻ അവർക്കായില്ല. ക്വാർട്ടറിൽ എം ഇ എസ് മമ്പാടാണ് ഫറൂഖിന്റെ എതിരാളികൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement