ഇരട്ട ഗോളോടെ മൊറാട്ട, എഫ്.എ കപ്പിൽ ചെൽസിക്ക് ജയം

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

മൊറാട്ടയുടെ ഇരട്ട ഗോളുകളുടെ പിൻബലത്തിൽ എഫ്.എ.കപ്പിൽ നോട്ടിങ്ഹാം ഫോറസ്റ്റിനെതിരെ ചെൽസിക്ക് ജയം. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കായിരുന്നു ചെൽസിയുടെ വിജയം. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് മത്സരത്തിലെ രണ്ടു ഗോളുകൾ വീണത്.

ആദ്യ പകുതിയിൽ നിരവധി അവസരങ്ങൾ ചെൽസി സൃഷ്ടിച്ചെങ്കിലും മികച്ച പ്രതിരോധം സൃഷ്ട്ടിച്ച നോട്ടിങ്ഹാം ഫോറസ്ററ് ചെൽസി ആക്രമണങ്ങളുടെ മുനയൊടിക്കുകയായിരുന്നു. നോട്ടിങ്ഹാം ഗോൾ പോസ്റ്റിൽ ഗോൾ കീപ്പർ ലൂക്ക് സ്റ്റീലിന്റെ മികച്ച പ്രകടനമാണ് പലപ്പോഴും അവരുടെ രക്ഷക്കെത്തിയത്.  ആദ്യ പകുതിയിൽ ലോഫ്റ്റസ് ചീകിനെ പെനാൽറ്റി ബോക്സിൽ ഫൗൾ ചെയ്തതിന് ചെൽസിക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചെങ്കിലും പെനാൽറ്റി എടുത്ത ഫാബ്രിഗാസിന്റെ ശ്രമം നോട്ടിങ്ഹാം ഫോറസ്ററ് ഗോൾ കീപ്പർ ലൂക്ക് സ്റ്റീൽ രക്ഷപ്പെടുത്തുകയായിരുന്നു.

തുടർന്ന് രണ്ടാം പകുതിയിലാണ് മൊറാട്ടയിലൂടെ ചെൽസി ഗോളടി തുടങ്ങിയത്. വലതു ഭാഗത്ത് നിന്ന് ചെൽസി യുവതാരം ഹഡ്സൺ ഹോഡോയ് നൽകിയ ക്രോസ്സ് ഗോളാക്കിയാണ് മൊറാട്ട ചെൽസിക്ക് ലീഡ് നേടിക്കൊടുത്തത്. അധികം വൈകാതെ തന്നെ മൊറാട്ട വീണ്ടും നോട്ടിങ്ഹാം ഫോറസ്ററ് ഗോൾ വല കുലുക്കി. ഇത്തവണയും ഹഡ്സൺ ഹോഡോയ് നൽകിയ ക്രോസ്സിനു തലവെച്ചാണ് മൊറാട്ട ഗോൾ നേടിയത്. ചെൽസി ജേഴ്സിയിൽ ഫാബ്രിഗാസിന്റെ അവസാന മത്സരം കൂടിയായിരുന്നു ഇത്.