സമാന്റെ ഇരട്ട ഗോളിൽ റോയൽ ട്രാവൽസ് കോഴിക്കോടിന് ജയം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സമാൻ തന്റെ ഈ സീസണിലെ മിന്നും ഫോം തുടരുന്നത് കണ്ട മത്സരത്തിൽ റോയൽ ട്രാവൽസ് കോഴിക്കോടിന് ജയം. ഇന്ന് മങ്കട അഖിലേന്ത്യാ സെവൻസിൽ നടന്ന മത്സരത്തിൽ കെ എഫ് സി കാളികാവിനെ ആണ് റോയൽ ട്രാവൽസ് കോഴിക്കോട് തോൽപ്പിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആയിരുന്നു റോയൽ ട്രാവൽസിന്റെ വിജയം. കളിയിൽ റോയലിന്റെ രണ്ടു ഗോളുകളും സമാൻ തന്നെയാണ് നേടിയത്. അവസാന നാലു മത്സരങ്ങളിൽ നിന്ന് റോയൽ ട്രാവൽസ് കോഴിക്കോടിന്റെ മൂന്നാം ജയമാണിത്.