മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് എഫ് എ കപ്പിൽ ഇറങ്ങും, ജെറാഡിന്റെ ടീം എതിരാളികൾ

Img 20220110 012417

ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ് എ കപ്പിന്റെ മൂന്നാം റൗണ്ടിൽ ആസ്റ്റൺ വില്ലയെ നേരിടും. ഇന്ന് അർധ രാത്രി 1.30നാണ് മത്സരം നടക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് ഏറെ വൈര്യമുള്ള സ്റ്റീവൻ ജെറാഡ് ആണ് ആസ്റ്റൺ വില്ലയുടെ പരിശീലകൻ എന്നത് ഈ മത്സരം കൂടുതൽ ആവേശകരമാക്കുന്നു. ഓൾഡ് ട്രാഫോർഡിൽ വെച്ചാണ് മത്സരം നടക്കുന്നത്. ലീഗിലെ അവസാന മത്സരത്തിൽ വോൾവ്സിനോട് പരാജയപ്പെട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് എങ്ങനെ എങ്കിലും വിജയിക്കാൻ ആകും ഇന്ന് ശ്രമിക്കുക.

പുതിയ പരിശീലകൻ വന്നിട്ടും ഒരു മാറ്റവും ഇല്ല എന്നതാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരെ നിരാശരാക്കുന്നത്. ഇന്ന് വലിയ മാറ്റങ്ങളും ആയാകും മാഞ്ചസ്റ്റർ യുണൈറ്റഡ് ഇറങ്ങുക. ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് വിശ്രമം നൽകാൻ സാധ്യത ഉണ്ട്. ക്യാപ്റ്റൻ ഹാരി മഗ്വയറും ഇന്ന് ആദ്യ ഇലവനിൽ മടങ്ങി എത്തും. ആസ്റ്റൺ വില്ല അവസാന രണ്ടു മത്സരങ്ങൾ പരാജയപ്പെട്ടു എങ്കിലും അവർ ജെറാഡ് വന്നതിനു ശേഷം നല്ല പ്രകടനമാണ് നടത്തുന്നത്.

Previous articleമെൻഡിക്ക് കൊറോണ, സെനഗലിന്റെ ആദ്യ മത്സരത്തിൽ ഉണ്ടാകില്ല
Next articleബംഗ്ലാദേശിനെ കാത്തിരിക്കുന്നത് വലിയ തോല്‍വി