ലിവർപൂളിന് ഇന്ന് എഫ് എ കപ്പ് റീപ്ലേ, ക്ലോപ്പും സീനിയർ താരങ്ങളും ഇല്ല

- Advertisement -

ഇന്ന് ലിവർപൂളിന് എഫ് എ കപ്പ് റീപ്ലേ മത്സരമാണ്‌. ആൻഫീൽഡിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ഷെർസ്ബറിയെ ആണ് ലിവർപൂൾ നേരിടുക. ആദ്യ ഷെർസ്ബറിയുടെ ഹോം ഗ്രൗണ്ടിൽ വെച്ച് ഏറ്റുമുട്ടിയപ്പോൾ കളി സമനിലയിൽ അവസാനിക്കുകയായിരുന്നു. എന്നാൽ ഇന്ന് ലിവർപൂൾ ഇറങ്ങുമ്പോൾ അവരുടെ പ്രധാന താരങ്ങൾ ആരും ടീമിൽ ഉണ്ടാകില്ല.

എഫ് എ കപ്പിന്റെ റീപ്ലേ ഫിക്സ്ചറ് ഇപ്പോൾ ഇട്ടതിൽ പ്രതിഷേധിച്ച ക്ലോപ്പ് താനോ തന്റെ സീനിയർ ടീമോ റീപ്ലേയിൽ കളിക്കില്ല എന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു. സീനിയർ ടീമിന് ഇപ്പോൾ വിശ്രമം ആണാവശ്യമെന്നും അതിനാണ് മുൻഗണന നൽകുന്നത് എന്നും ക്ലോപ്പ് പറഞ്ഞു. തന്റെ തീരുമാനത്തിൽ യാതൊരു പുനർചിന്തയും ഉണ്ടാകില്ല എന്നും ക്ലോപ്പ് പറഞ്ഞു. ഇന്ന് സീനിയർ ടീമിനെ ഇറക്കിയില്ല എങ്കിലും ലിവർപൂളിനെതിരെ എഫ് എയുടെ നടപടി ഉണ്ടാകാൻ സാധ്യതയുണ്ട്.

Advertisement