ഇഗാളോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ 25അം നമ്പർ ജേഴ്സി അണിയും

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ജനുവരി സൈനിംഗ് ആയ നൈജീരിയ സ്ട്രൈക്കർ ഒഡിയൊൻ ഇഗാലൊ ക്ലബിൽ 25ആം നമ്പർ ജേഴ്സി അണിയും. ചൈനീസ് ക്ലബായ ഷാങ്ഹായ് ഹെൻഹുവയിൽ നിന്ന് ആറു മാസത്തെ ലോണടിസ്ഥാനത്തിൽ ആണ് ഇഗാളോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയിരിക്കുന്നത്. താൽക്കാലിമായിരിക്കും താരത്തിന്റെ മാഞ്ചസ്റ്റർ യുണൈറ്റഡിലെ താമസം എന്നതിനാലാണ് 7, 11 എന്നീ ജേഴ്സികൾ ഒക്കെ ഒഴിവുണ്ടായിട്ടും നൽകാതിരുന്നത്.

മുമ്പ് ഗ്രാനഡയിൽ കളിക്കുമ്പോൾ 25ആം നമ്പർ ജേഴ്സി ആയിരുന്നു ഇഗാളൊ അണിഞ്ഞിരുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ അവസാനമായി അന്റോണിയൊ വലൻസിയ ആയിരുന്നു 25ആം നമ്പർ ജേഴ്സി അണിഞ്ഞത്.

Advertisement