എഫ്‌ എ കപ്പ് ക്വാർട്ടർ പോരാട്ടങ്ങൾ പുതിയ ഫിക്സ്ചർ എത്തി

കൊറോണ പ്രതിസന്ധിക്കിടയിൽ പുനരാരംഭിക്കുന്ന ഇംഗ്ലീഷ് സീസണിലെ എഫ് എ കപ്പ് ക്വാർട്ടർ ഫൈനൽ മത്സരങ്ങളുടെ ഫിക്സ്ചറുകൾ തയ്യാറായി. ജൂൺ 27, 28 തീയതികളിൽ ആയിരിക്കും ക്വാർട്ടർ ഫൈനലുകൾ നടക്കുക. ക്വാർട്ടറിലെ ഏറ്റവും വലിയ പോരാട്ടം ആയ ചെൽസിയും ലെസ്റ്റർ സിറ്റിയും തമ്മിലുള്ള പോരാട്ടം ജൂൺ 28ന് നടക്കും ലെസ്റ്ററിന്റെ ഹോം ഗ്രൗണ്ടാകും മത്സരത്തിന് വേദിയാവുക.

നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി എവേ മത്സരത്തിൽ ന്യൂകാസിലിനെ നേരിടുന്നതും ജൂൺ 28നാകും. ആഴ്സണൽ ഷെഫീൽഡ് യുണൈറ്റഡ് മത്സരവും അന്ന് നടക്കും. നോർവിച് സിറ്റിയും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിലുള്ള പോരാട്ടം ജൂൺ 27നാണ് നടക്കുകൻ മാർച്ച് 20നു നടക്കേണ്ടിയിരുന്ന മത്സരങ്ങളാണിത്.

Saturday 27th June:
Norwich vs. Man Utd

Sunday 28th June:
Sheffield United vs. Arsenal
Leicester vs. Chelsea
Newcastle vs. Man City

Previous articleരണ്ട് യുവതാരങ്ങൾ കൂടെ ബെംഗളൂരു എഫ് സിയിൽ
Next articleടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വിനാശകാരിയായ ഓപ്പണറാണ് വിരേന്ദർ സെവാഗ് : ലക്ഷ്മൺ