രണ്ട് യുവതാരങ്ങൾ കൂടെ ബെംഗളൂരു എഫ് സിയിൽ

അടുത്ത സീസണുള്ള ഒരുക്കത്തിന്റെ ഭാഗമായി രണ്ട് യുവതാരങ്ങളെ കൂടെ ബെംഗളൂരു എഫ് സി സ്വന്തമാക്കി. ഐലീഗ് ക്ലബായ ഐസാളിന്റെ യുവ വിങ്ബാക്കായ ജോ സൊഹർലിയനയും ഗോകുലം കേരളയുടെ താരമായിരുന്ന മുയിറാങ്ങും ആണ് ബെംഗളൂരവുമായി കരാറിൽ എത്തിയത്. ക്ലബ് ഈ രണ്ട് സൈനിംഗും ഔദ്യോഗികമായി അറിയിച്ചു.

20കാരനായ ജോ സൊഹർലിയന ക്ലബുമായി മൂന്ന് വർഷത്തെ കരാരിൽ ആണ് ഒപ്പുവെച്ചത്. ലെഫ്റ്റ് ബാക്കായ താരം ഐസാളിനായി കാഴ്ചവെച്ചിട്ടുള്ള പ്രകടനങ്ങൾ കണക്കിലെടുത്താണ് ബെംഗളൂരു ജോയെ ടീമിൽ എത്തിക്കുന്നത്.നേരത്തെ പൂനെ സിറ്റിയുടെ താരമായിരുന്നു. മിസോറാം പ്രീമിയർ ലീഗിൽ ചന്മാരി എഫ് സിക്ക് വേണ്ടിയും കളിച്ചിട്ടുള്ള താരമാണ് ജോ. ചന്മാരിയിൽ നിന്നാണ് താരം പൂനെയിൽ എത്തിയത്. ഷില്ലോങ്ങ് ലജോങ്ങ് അക്കാദമിയിലൂടെ വളർന്നു വന്ന ജോ ഷില്ലോങ്ങിനൊപ്പം മൂന്ന് വർഷം മുമ്പ് ഷില്ലോങ് പ്രീമിയർ ലീഗും നേടിയിട്ടുണ്ട്.

മിഡ്ഫീൽഡിലും ഡിഫൻസിലും കളിക്കാൻ കഴിവുള്ള താരമാണ് മുയിറാങ്ങ്. കഴിഞ്ഞ സീസണിൽ ഗോകുലത്തിന്റെ ഐ ലീഗ് സ്ക്വാഡിൽ മുയിറങ്ങ് ഉണ്ടായിരുന്നു. പൂനെ സിറ്റിയുടെ അക്കാദമിയിലൂടെ വളർന്ന താരമാണ്. ഇന്ത്യൻ അണ്ടർ 23 ടീമിലും കളിച്ചിട്ടുണ്ട്.

Previous articleബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് തന്നെ വിരമിക്കാൻ നിർബന്ധിച്ചുവെന്ന് മഷ്റഫെ മൊർടാസ
Next articleഎഫ്‌ എ കപ്പ് ക്വാർട്ടർ പോരാട്ടങ്ങൾ പുതിയ ഫിക്സ്ചർ എത്തി