എഫ് എ കപ്പിൽ ഇത്തവണ റീപ്ലേ ഉണ്ടാകില്ല

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

2021-22 എമിറേറ്റ്‌സ് എഫ്‌എ കപ്പിന്റെ മൂന്നാമത്തെയും നാലാമത്തെയും റൗണ്ടുകളിൽ റീപ്ലേകൾ ഉണ്ടാകില്ല എന്ന് ഇംഗ്ലീഷ് എഫ് എ അറിയിച്ചു. ഇംഗ്ലീഷ് ഫുട്ബോളിൽ കൊറോണ കാരണം നിരവധി മത്സരങ്ങൾ മാറ്റിവെക്കുന്ന സാഹചര്യത്തിൽ ഫിക്സ്ചറുകൾ എളുപ്പമാക്കാൻ വേണ്ടിയാണ് എഫ് എ കപ്പ് റീപ്ലേകൾ ഒഴിവാക്കാൻ തീരുമാനം എടുത്തത്. ഈ സീസണിലെ മൂന്നാമത്തെയും നാലാമത്തെയും റൗണ്ടുകളിലെ മത്സരങ്ങൾ അധിക സമയവും പെനാൽറ്റി ഷൂട്ടൗട്ടുകളും നടത്തി ഒറ്റ മത്സരത്തിൽ തീർക്കാൻ ആണ് എഫ് എ തീരുമാനം. 2022-23 സീസൺ മുതൽ എമിറേറ്റ്‌സ് എഫ്‌എ കപ്പിന്റെ നാലാം റൗണ്ട് ഉൾപ്പെടെ റീപ്ലേകൾ മടങ്ങിയെത്തും എന്നും എഫ് എ അറിയിച്ചു.