എഫ് എ കപ്പിൽ ആറ് സബ്സ്റ്റിട്യൂഷൻ അനുവദിക്കും

- Advertisement -

ഫുട്ബോൾ പുനരാരംഭിച്ചത് മുതൽ ഒരു മത്സരത്തിൽ ഇപ്പോൾ അഞ്ച് സബ്സ്റ്റിട്യൂഷനുകൾ അനിവദിക്കുന്നുണ്ട്. എന്നാൽ ഇംഗ്ലണ്ടിലെ എഫ് എ കപ്പിൽ സബ്സ്റ്റിട്യൂഷനുകളുടെ എണ്ണം ആറാകും. നിശ്ചിത സമയത്ത് 5 സബ്സ്റ്റിട്യൂഷനും അതിനു പിറകെ എക്സ്ട്രാ ടൈമിലേക്ക് കളി നീങ്ങുക ആണെങ്കിൽ ആറാം സബ്സ്റ്റിട്യൂഷനും അനുവദിക്കാൻ ആണ് അനുമതി. താരങ്ങളെ ഇറക്കാനും പിൻ വലിക്കാനും ആകെ മൂന്ന് ഇടവേളകൾ മാത്രമെ അനുവദിക്കുകയുള്ളൂ.

ഹാഫ് ടൈമുകളിലും താരങ്ങളെ മാറ്റാൻ അനുവദിക്കും. ഇനി എഫ് എ കപ്പിൽ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ആണ് നടക്കാനുള്ളത്. നാളെ ആദ്യ ക്വാർട്ടർ ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നോർവിച് സിറ്റിയെ നേരിടും. ഷെഫീൽഡ് യുണൈറ്റഡ് vs ആഴ്സണൽ, ലെസ്റ്റർ സിറ്റി vs ചെൽസി, മാഞ്ചസ്റ്റർ സിറ്റി vs ന്യൂകാസിൽ യുണൈറ്റഡ് എന്നിവയാണ് മറ്റു എഫ് എ കപ്പ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ.

Advertisement