മികച്ച വിജയത്തോടെ എവർട്ടൺ എഫ് എ കപ്പിൽ മുന്നോട്ട്

20210125 103330
- Advertisement -

എഫ് എ കപ്പിൽ എവർട്ടൺ മുന്നോട്ട്‌. ഇന്നലെ നടന്ന നാലാം റൗണ്ട് പോരാട്ടത്തിൽ എവർട്ടൺ ഷെഫീൽഡ് വെനസ്ഡേയെ ആണ് തോൽപ്പിച്ചത്. എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. കപ്പ് പോരാട്ടമായിരുന്നിട്ടും മികച്ച ടീമുമായാണ് ആഞ്ചലോട്ടി ഇറങ്ങിയത്. അതുകൊണ്ട് തന്നെ ഏകപക്ഷീയമായ വിജയം നേടാനും അവർക്കായി.

29ആം മിനുട്ടിൽ കാൾവർട്ട് ലൂവിൻ ആണ് എവർട്ടൺ ആദ്യ ഗോൾ നൽകിയത്. രണ്ടാം പകുതിയിൽ ഹാമസ് റോഡ്രിഗസിന്റെ ഇരട്ട കോർണറുകൾ രണ്ട് ഗോളുകൾ നൽകി. ആദ്യം 59ആം മിനുട്ടിലെ റോഡ്രിഗസ് കോർണറിൽ നിന്ന് റിചാർലിസനും പിന്നാലെ 62ആം മിനുട്ടിൽ കോർണറിൽ യെറി മിനയും ഗോൾ നേടി. അഞ്ചാം റൗണ്ടിൽ വൈകോമ്പെ വാണ്ടറേഴ്സൊ സ്പർസോ ആകും എവർട്ടന്റെ എതിരാളികൾ.

Advertisement