ലിംഗാർഡ് ഈ ആഴ്ച ക്ലബ് വിട്ടേക്കും

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ലിംഗാർഡ് ഈ ആഴ്ച ക്ലബ് വിട്ടേക്കും. ജനുവരി ട്രാൻസ്ഫർ അവസാനിക്കും മുമ്പ് ലിംഗാർഡ് ക്ലബ് വിട്ടേക്കും എന്ന് ഒലെ ഗണ്ണാർ സോൾഷ്യാർ തന്നെയാണ് ഇന്നലെ സൂചന നൽകിയത്. ലിംഗാർഡിന് ഫുട്ബോൾ കളിക്കേണ്ടതുണ്ട് എന്നും അതുകൊണ്ട് തന്നെ ലിംഗാർഡിന് ക്ലബ് വിടാൻ ആഗ്രഹം ഉണ്ട് എങ്കിൽ അത് പരിഗണിക്കും എന്നും ഒലെ ഗണ്ണാർ സോൾഷ്യാർ പറഞ്ഞു.

28കാരനായ താരത്തിന്റെ കരാർ ഈ സീസൺ അവസാനത്തോടെ കഴിയുന്നതായുരുന്നു. ഫ്രീ ട്രാൻസ്ഫറിൽ ലിംഗാർഡിനെ നഷ്ടപ്പെടുത്താതിരിക്കാൻ വേണ്ടി ഒരു വർഷത്തേക്ക് കൂടെ ലിംഗാർഡിന്റെ കരാർ പുതുക്കിയിരുന്നു. കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ ക്ലബ് വിടും എന്നാണ് കരുതിയ താരമാണ് ലിംഗാർഡ്. എങ്കിലും താരത്തിന് വലിയ ഓഫറുകൾ ലഭിച്ചില്ല. ഇപ്പോൾ പോർച്ചുഗീസ് ക്ലബായ പോർട്ടോ ലിംഗാർഡിനെ സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ട്. ആ ഓഫർ യുണൈറ്റഡ് സ്വീകരിക്കുമോ എന്നതാണ് എല്ലാവരും ഉറ്റു നോക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഇപ്പോൾ മാച്ച് സ്ക്വാഡിൽ പോലും എത്താൻ ഇപ്പോൾ ലിംഗാർഡിനാവുന്നില്ല. ഈ സീസണിൽ ആകെ രണ്ട് മത്സരങ്ങൾ മാത്രമെ ലിങാർഡ് കളിച്ചിട്ടുള്ളൂ.

Previous articleമികച്ച വിജയത്തോടെ എവർട്ടൺ എഫ് എ കപ്പിൽ മുന്നോട്ട്
Next articleഒഡെഗാർഡ് ആഴ്സണലിൽ എത്തി