എഫ് എ കപ്പിലും മാഞ്ചസ്റ്റർ സിറ്റിയുടെ കുതിപ്പ്, എവർട്ടണെ മറികടന്ന് സെമി ഫൈനലിൽ

20210321 023245
- Advertisement -

പ്രീമിയർ ലീഗിലെയും ചാമ്പ്യൻസ് ലീഗിലെയും ഒക്കെ കുതിപ്പ് മാഞ്ചസ്റ്റർ സിറ്റി എഫ് എ കപ്പിലും നടത്തുകയാണ്. ഇന്ന് ക്വാർട്ടർ ഫൈനലിൽ എവർട്ടണെയാണ് മാഞ്ചസ്റ്റർ സിറ്റി പരാജയപ്പെടുത്തി. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് മാഞ്ചസ്റ്റർ സിറ്റി വിജയിച്ചത്. എവർട്ടൺ ഡിഫൻസിനെ കീഴ്പ്പെടുത്താൻ സിറ്റി അറ്റാക്ക് ഇന്ന് ഒരുപാട് കഷ്ടപ്പെടെണ്ടി വന്നു.

മത്സരം 84 മിനുട്ട് വരെ ഗോൾ രഹിതമായാണ് തുടർന്നത്. ഡിബ്രുയിനെ സബ്ബ് ആയി കൊണ്ടുവന്നതിൽ പിന്നെയാണ് മാഞ്ചസ്റ്റർ സിറ്റിക്ക് ഡിഫൻസ് ബ്രേക്ക് ചെയ്യാൻ ആയത്. ഡിബ്രുയുൻ സ്റ്റാർട്റ്റ് ചെയ്ത അറ്റാക്കിന് ഒടുവിൽ ഗുണ്ടോഗനിലൂടെ ആണ് സിറ്റി ലീഡ് എടുത്തത്. ഇതിനു പിന്നാലെ ഡിബ്രുയിൻ തന്നെ കളിയിലെ രണ്ടാം ഗോളും നേടിയത്. ഇന്നലെ സൗതാമ്പ്ടണും എഫ് എ കപ്പ് സെമി ഫൈനലിൽ എത്തിയിരുന്നു.

Advertisement