എഫ് എ കപ്പിൽ സെമി ഫൈനൽ തേടി മാഞ്ചസ്റ്റർ യുണൈറ്റഡ് ലെസ്റ്റർ സിറ്റിക്ക് എതിരെ

Images (42)
- Advertisement -

ഇന്ന് എമിറേറ്റ്സ് കപ്പിൽ ഒരു ഗംഭീര പോരാട്ടം തന്നെയാണ് നടക്കുന്നത്. ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ലെസ്റ്റർ സിറ്റിയും മാഞ്ചസ്റ്റർ യുണൈറ്റഡും ആണ് നേർക്കുനേർ വരുന്നത്. ലെസ്റ്ററിന്റെ ഹോം ഗ്രൗണ്ടിൽ വെച്ചാണ് മത്സരം നടക്കുന്നത്. പ്രീമിയർ ലീഗിൽ ഏതാണ്ട് ഒരുപോലെ നിൽക്കുന്നവരാണ് ലെസ്റ്ററും മാഞ്ചസ്റ്റർ യുണൈറ്റഡും. യൂറോപ്പ ലീഗിൽ എ സി മിലാനെ തോൽപ്പിച്ച് എത്തുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് സെമിയിൽ എത്താം എന്നുള്ള പ്രതീക്ഷയിലാണ്.

പരിക്ക് മാറി പോൾ പോഗ്ബ തിരികെ എത്തിയത് മാഞ്ചസ്റ്റർ യുണൈറ്റഡിന് പ്രതീക്ഷ നൽകുന്നുണ്ട്. മിലാനെതിരെ പോഗ്ബ ആയിരുന്നു വിജയ ഗോൾ നേടിയത്. കവാനിയും മാർഷ്യലും ഇന്ന് ടീമിൽ തിരികെ എത്തിയേക്കും. റാഷ്ഫോർഡ് പരിക്ക് കാരണം പുറത്തിരിക്കാനും സാധ്യതയുണ്ട്. ലെസ്റ്റർ നിരയിൽ മാഡിസൺ, ഹാർവി ബാർൻസ് എന്നിവരൊന്നും ഇല്ല. ഇഹെനാചോയുടെ ഫോമിൽ ആണ് ലെസ്റ്റർ പ്രതീക്ഷ അർപ്പിക്കുന്നത്. ഇന്ന് രാത്രി 10.30ന് നടക്കുന്ന മത്സരം സോണി നെറ്റ്വർക്കിൽ തത്സമയം കാണാം.

Advertisement